Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎടവിലങ്ങ് ബാങ്ക്...

എടവിലങ്ങ് ബാങ്ക് ഭരണസമിതിക്കെതിരെ പ്രതിഷേധം

text_fields
bookmark_border
കൊടുങ്ങല്ലൂർ: എടവിലങ്ങ് സർവിസ് സഹകരണ ബാങ്കിലെ ബി.ജെ.പി ഭരണസമിതിയുടെ കെടുകാര്യസ്തതക്കും ദുർഭരണത്തിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് എടവിലങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. കള്ളപണത്തി​െൻറ കേന്ദ്രം എന്ന് സഹകരണ ബാങ്കിനെ വിശേഷിപ്പിച്ച ബി.ജെ.പി ബാങ്ക് ഭരണത്തിൽ കടിച്ചുതൂങ്ങി കിടക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. ഗുണ്ടകളെ ബാങ്കിൽ വിന്യസിപ്പിച്ച് സാധാരണക്കാരന് പ്രവേശിക്കാൻ പോലും കഴിയാത്ത സ്ഥിതി വിശേഷമാണ് എടവിലങ്ങ് സർവിസ് സഹകരണ ബാങ്കിൽ ഉണ്ടാക്കിയതെന്ന് സമരക്കാർ ആേരാപിച്ചു. സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയംഗം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ഇ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം കെ.കെ. സുരേന്ദ്രൻ, സി.പി.ഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി പി.വി. മോഹനൻ എന്നിവർ സംസാരിച്ചു . എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ആദർശ്, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. ഇന്ദിര, എടവിലങ്ങ് പഞ്ചായത്തംഗങ്ങളായ കെ.ബി. ഷെഫീക്ക്, അംബിക അശോകൻ, ലോക്കൽ സെക്രട്ടറി ഷെഫീഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story