Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവ് വിൽപന...

കഞ്ചാവ് വിൽപന ചോദ്യംചെയ്ത യുവാവിനെ തലക്കടിച്ച ഗുണ്ടാതലവൻ പിടിയിൽ

text_fields
bookmark_border
ഇരിങ്ങാലക്കുട: കഞ്ചാവ് വിൽപന ചോദ്യംചെയ്ത യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാതലവൻ പിടിയിൽ. സംഭവശേഷം ഗോവക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കണിയാപുരം വീട്ടില്‍ ലിഹിന്‍ ആൻറണിയെയാണ് (24) എസ്.ഐ കെ.എസ്. സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് അയ്യങ്കാവ് മൈതാനത്ത് പുല്ലൂര്‍ സ്വദേശി ഇളന്തോളില്‍ അർജുന്‍ ബാബുവിനെയും (18) സുഹൃത്ത് ശരത്തിനെയും ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റിലായത്. ഏഴോളം പേരടങ്ങുന്ന ഗുണ്ടാസംഘം ഇരുമ്പുവടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. കടയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആക്രമണത്തിന് നേതൃത്വം നൽകിയത് ലിഹിൻ ആണെന്ന് മനസ്സിലാക്കിയത്. 2014ല്‍ ഇരിങ്ങാലക്കുട പിണ്ടിപെരുന്നാളിന് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുൾപ്പെടെ ഇയാൾക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഗുണ്ടാസംഘത്തിൽ ഉള്‍പ്പെട്ടവര്‍ ലഹരിമരുന്നിന് അടിമപ്പെട്ടവരുമാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളും ഉടന്‍ പിടിയിലാവുമെന്നും നഗരത്തിലെ ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായും ഇരിങ്ങാലക്കുട സി.ഐ എം.കെ. സുരേഷ്കുമാര്‍ പറഞ്ഞു. എസ്.െഎ തോമസ് വടക്കന്‍, ഇ.ആർ. സിജുമോന്‍, മുരുകേഷ് കടവത്ത്, എ.കെ. മനോജ്, കെ.എസ്. സുനീഷ്, എം.എസ്. വൈശാഖ് എന്നിവരെ ഉൾപ്പെടുത്തിയാണ് 'ആൻറി ഗുണ്ടാ സ്‌ക്വാഡ്' രൂപവത്കരിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story