Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെൽഫെയർ പാർട്ടി സമര...

വെൽഫെയർ പാർട്ടി സമര പ്രഖ്യാപന സമ്മേളനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: തീരദേശത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എറിയാട് ചന്തയിൽ സമര പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് എം.കെ. അസ്‌ലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അനസ് നദ്‌വി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് റഫീഖ് കാതിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഇ.എസ്. അബ്ദു കരീം, കെ.എം. സഈദ്, പി.എ. കുട്ടപ്പൻ, സംസ്ഥാന ജനറൽ കൗൺസിൽ അംഗം കെ.കെ. ഷാജഹാൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അലിക്കുഞ്ഞി, മാർക്കറ്റ് ഈസ്റ്റ് യൂനിറ്റ് പ്രസിഡൻറ് സി.എം. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. കാര പുതിയറോഡ്, എറിയാട് ആറാട്ടുവഴി തീരപ്രദേശത്ത് കടൽഭിത്തിയോ ബദൽ സംവിധാനമോ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കുക, മത്സ്യബന്ധന തൊഴിലാളികൾക്ക് സൗകര്യപ്രദമായ രീതിയിൽ ആവശ്യമായ സ്ഥലത്ത് പുലിമുട്ട് നിർമിക്കുക, പൂർണമായും ഭാഗികമായും വീടുകൾ തകർന്നവർക്ക് അടിയന്തര പുനരധിവാസം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Show Full Article
TAGS:LOCAL NEWS 
Next Story