Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്നേഹവിരുന്നൂട്ടി...

സ്നേഹവിരുന്നൂട്ടി ചൂലൂരിലെ ഇഫ്താര്‍ രണ്ടു പതിറ്റാണ്ട് തികക്കുന്നു

text_fields
bookmark_border
ചെന്ത്രാപ്പിന്നി: വിശ്വാസത്തിനപ്പുറം സ്നേഹത്തി‍​െൻറ വിരുന്നൂട്ടി എടത്തിരുത്തി ചൂലൂരിലെ ഇഫ്താര്‍ രണ്ടുപതിറ്റാണ്ട് തികക്കുന്നു. ജില്ലയിലെ പുരാതന മഹല്ലുകളില്‍ ഒന്നായ ചൂലൂര്‍ ജുമാമസ്ജിദിൽ നാട്ടുകാരനായ എങ്ങൂര്‍ വിജയന്‍ തുടങ്ങിവെച്ച നോമ്പ് തുറപ്പിക്കല്‍ മക്കള്‍ ഇപ്പോഴും നിലനിര്‍ത്തുന്നത്. പള്ളിവന്ന കാലം മുതല്‍ വിജയൻ അതി‍​െൻറ സഹകാരിയായിരുന്നു. വെള്ളിയാഴ്ച രാവില്‍ ചന്ദനത്തിരിയുമായെത്തി പള്ളിയെ തൊഴുത് മടങ്ങുന്നത് അദ്ദേഹത്തി‍​െൻറ പതിവായിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് നോമ്പുതുറപ്പിക്കാനുള്ള ആഗ്രഹം പങ്കുവെച്ചതോടെ നിറഞ്ഞ മനസ്സോടെ മഹല്ലുകാര്‍ സ്വീകരിക്കുകയായിരുന്നു. കഞ്ഞിയും കാരക്കയും കൊണ്ട് ആരംഭിച്ച ഇഫ്താര്‍ സൗഹാര്‍ദത്തി‍​െൻറ മധുരത്തില്‍ തുടര്‍ന്നുവന്നു. 2014ല്‍ അദ്ദേഹം മരിച്ചപ്പോള്‍ ഇനി ഇഫ്താര്‍ ഉണ്ടാകുമോ എന്ന സംശയം ബാക്കിയായി. എന്നാല്‍, റമദാന്‍ എത്തിയതോടെ മക്കള്‍ പള്ളിയിലെത്തി അച്ഛന്‍ തുടങ്ങിവെച്ചത് തങ്ങള്‍ തുടരുകയാണ് എന്ന് അറിയിച്ചു. നാല് ആൺമക്കളും മസ്കത്തില്‍ കുടുംബമായി താമസിക്കുന്നവരാണ്. ഓരോ വര്‍ഷവും ഊഴമിട്ട് ഓരോരുത്തര്‍ നോമ്പ് തുറപ്പിക്കാന്‍ എത്തും. വെള്ളിയാഴ്ച മൂത്തമകന്‍ ഗുരുപ്രസാദാണ് ഇഫ്താറിന് നേതൃത്വം നല്‍കിയത്. പുരാതന മസ്ജിദായ ചൂലൂര്‍ പള്ളിയോട് അച്ഛന്‍ നിലനിര്‍ത്തിയ ആത്മബന്ധം തുടരുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് ഗുരുപ്രസാദ് പറഞ്ഞു. അനില്‍കുമാര്‍, ഹരിലാല്‍, ദിനേഷ് എന്നിവരാണ് വിജയ‍​െൻറ മറ്റു മക്കള്‍. വെള്ളിയാഴ്ചത്തെ ഇഫ്താറില്‍ 250 ഓളംപേര്‍ പങ്കെടുത്തു. ചിട്ടി തട്ടിപ്പ് നിയമസഭയിൽ ഉന്നയിക്കും -പി.ടി. തോമസ് എം.എൽ.എ കയ്പമംഗലം: ചിട്ടി തട്ടിപ്പിന് ഇരയായി ആധാരം നഷ്്ടപ്പെട്ടവരുടെ വിഷയം ഈ മാസം 11ന് ചേരുന്ന നിയമസഭയിൽ ഉന്നയിക്കുമെന്ന് പി.ടി. തോമസ് എം.എൽ.എ. കയ്പമംഗലം വില്ലേജ് ഓഫിസിന് മുന്നിൽ ഇരകൾ നടത്തുന്ന സമരം 47ാം ദിവസത്തിലേക്ക് കടന്നതി​െൻറ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടി കമ്പനികൾ ഇടനിലക്കാരൻ സുലൈമാൻ വഴി കൈക്കലാക്കിയ ആധാരങ്ങൾ തിരിച്ചുകിട്ടും വരെ സായാഹ്ന ധർണ തുടരുമെന്ന് സമരക്കാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story