Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നത്തങ്ങാടിയിലെ...

കുന്നത്തങ്ങാടിയിലെ മർദനം; ബസ് ജീവനക്കാർ പണിമുടക്കി

text_fields
bookmark_border
കാഞ്ഞാണി: കുന്നത്തങ്ങാടിയിൽ സ്വകാര്യ ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് തൃശൂർ-കാഞ്ഞാണി റൂട്ടിൽ ശനിയാഴ്ച ബസ് ജീവനക്കാർ പണിമുടക്കി. ഓടിയ ബസുകൾ ജീവനക്കാർ തടഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഓട്ടോ ടാക്സിയിലും ബൈക്കിലും എത്തിയവർ കിരൺ എന്ന ബസ് തടഞ്ഞ് ബസിലെ കണ്ടക്ടർ ശ്രീരാഗ്, ഡ്രൈവർ സനൂപ് എന്നിവരെ മർദിച്ചത്. ഓട്ടോ ടാക്സി ഡ്രൈവർ പിങ്കിക്കും അടിപിടിയിൽ പരിക്കേറ്റിരുന്നു. ബസ് ജീവനക്കാരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓട്ടോയിൽ ബസ് ഉരസിയതിനെ ചൊല്ലിയായിരുന്നു അടിപിടി. ബസ് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ചും മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുമാണ് തൃശൂർ-കാഞ്ഞാണി റൂട്ടിലെ ജീവനക്കാർ പണിമുടക്കിയത്. ശനിയാഴ്ച രാവിലെ സർവിസ് നടത്തിയ ബസുകൾ കാഞ്ഞാണി സ​െൻററിലും തൃശൂരിലും ജീവനക്കാർ തടഞ്ഞ്. തൃപ്രയാറിൽ നിന്നും ചേറ്റുവയിൽ നിന്നും അന്തിക്കാട്, ചാവക്കാട് ഭാഗത്ത് നിന്നും കാഞ്ഞാണി വഴി തൃശൂർക്ക് പോകുന്ന ബസുകളാണ് പണിമുടക്കിയത്. അപ്രതീക്ഷിതമായുള്ള ബസ് പണിമുടക്ക് യാത്രക്കാരെ വലച്ചു. അതേസമയം, ബസ് ജീവനക്കാരെ മർദിച്ച കേസിൽ കണ്ടാൽ അറിയുന്ന അഞ്ചുപേർക്കെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story