Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്രസീലും അർജൻറീനയും...

'ബ്രസീലും' 'അർജൻറീന'യും ഒപ്പത്തിനൊപ്പം

text_fields
bookmark_border
തൃശൂർ: ആദ്യം 'ബ്രസീൽ' ഗോളടിച്ചപ്പോൾ മഴയെ തോൽപിക്കുന്നതായി സാംബാ താളം. അതിന് പെനാൽറ്റി കിക്കിലൂടെ 'അർജൻറീന' മറുപടികൊടുത്തപ്പോൾ മെസ്സിയുടെ റോളിൽ തിളങ്ങിയ െഎ.എം. വിജയൻ കോർപറേഷൻ സ്റ്റേഡിയത്തിൽ പണ്ടത്തെപ്പോലെ ചുവടുവെച്ചു-താനിപ്പോഴും പുലിയാണെന്ന മട്ടിൽ. ആദ്യ പകുതിയുടെ തനിയാവർത്തനം രണ്ടാം പകുതിയിലുമായതോടെ 'ബ്രസീൽ-അർജൻറീന' മത്സരം ഇരു ഗോളുകൾക്ക് സമനിലയിൽ പിരിഞ്ഞു. അഭിനവ നെയ്മർ പാപ്പച്ചനും സംഘത്തിനും 'മെസി'ക്കും കൂട്ടർക്കും സന്തോഷം. താൻ മികച്ച സ്ട്രൈക്കർ കൂടിയാണെന്ന് തെളിയിച്ച വിക്ടർ മഞ്ഞിലക്കും കളത്തിന് പുറത്തിരുന്ന് 'കളിച്ച' സി.ഡി. ഫ്രാൻസിസിനും പരിശീലകരായ ടി.കെ. ചാത്തുണ്ണിക്കും എം. പീതാംബരനും ആഹ്ലാദം. തൃശൂർ ബാനർജി ക്ലബും ജോയ്സ് പാലസ് വെറ്ററൻസ് എഫ്.സിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. പഴയ പടക്കുതിരകളാണ് മൈതാനത്ത് അണിനിരന്നത്. വിക്ടർ മഞ്ഞിലയായിരുന്നു 'ബ്രസീലി'​െൻറ നായകൻ. സി.ഡി. ഫ്രാൻസിസ് 'അർജൻറീന'യുടെയും. ജോഷ്വ, കെ.എഫ്. ബെന്നി, മാർട്ടിൻ, നെൽസൺ തുടങ്ങി 25ഒാളം പേർ അടങ്ങിയതായിരുന്നു 'അർജൻറീന'. സി.വി. സണ്ണി, ലയണൽ തോമസ്, ലിസ്റ്റൺ തുടങ്ങിവരായിരുന്നു 'ബ്രസീലി'ൽ. മത്സരം തുടങ്ങി 10ാം മിനിറ്റിൽ ബ്രസീലിനുവേണ്ടി ലിസ്റ്റൺ ഗോൾ നേടി (1-0). സമനിലക്കായി വിക്ടർ മഞ്ഞിലയും ഐ.എം. വിജയനും ആഞ്ഞ് ശ്രമിച്ചെങ്കിലും 'ബ്രസീൽ' ഗോളി സേതുമാധവ​െൻറ മികച്ച ഫോം തടസ്സമായി. എന്നാൽ, ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ െഎ.എം. വിജയനെ ഗോളി ഫൗൾ ചെയ്തതിലൂടെ ലഭിച്ച പെനാൽറ്റി കിക്കിലൂടെ അർജൻറീന സമനില നേടി (1-1). മുൻ സന്തോഷ് ട്രോഫി താരം ദേവദാസാണ് കിക്കെടുത്തത്. രണ്ടാം പകുതിയിൽ മിനിറ്റുകൾക്കകം 'ബ്രസീൽ' സ്കോർ ചെയ്ത് മുന്നിലെത്തി (2-1). ലയണൽ തോമസാണ് ലീഡ് ഉയർത്തിയത്. എന്നാൽ, സമനിലക്കും വിജയൻ തന്നെ താരമായി. വിജയൻ കൊടുത്ത പാസിൽനിന്ന് ലിയോ രാജൻ പന്ത് ബ്രസീൽ വലയിലെത്തിച്ചു (2-2). മത്സരം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാനർജി ക്ലബ് സെക്രട്ടറി ഇഗ്നി മാത്യു, മുൻ സന്തോഷ് ട്രോഫി താരം പി.വി. രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story