Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലക്ഷം ഗോൾ

ലക്ഷം ഗോൾ

text_fields
bookmark_border
തൃശൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള തൃശൂർ ആർട്സ് ആൻഡ് സ്പോർട്സ് അസോ. (ടാസ) ലോകകപ്പ് ഫുട്ബാളിനെ വരവേറ്റ് ഒരുലക്ഷം ഗോളുകൾ അടിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടാസ യൂനിറ്റുകൾ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അടിക്കുക. തൃശൂർ വിദ്യാർഥി കോർണറിൽ തയാറാക്കുന്ന ഗോൾ പോസ്റ്റിൽ 13ന് വൈകീട്ട്് മൂന്നിന് ജില്ലാതല ഗോൾ മത്സരം നടത്തും. ഐ.എം. വിജയൻ നേതൃത്വം നൽകും. ഒരാൾക്ക് മൂന്ന് ഗോൾ അടിക്കാൻ അവസരം നൽകും. രണ്ട് ഗോൾ നേടുന്നവർക്ക് സമ്മാനം നൽകും. ഇതേ മാതൃകയിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലും 14നും 15നും മത്സരം നടത്തും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ലോകകപ്പ് മത്സരം കാണാൻ ടാസ ബിഗ് സ്ക്രീൻ ഒരുക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ കെ. അജിത്കുമാർ, സെക്രട്ടറി കല്ലൂർ ബാബു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story