Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്ക് മാനേജരെ...

ബാങ്ക് മാനേജരെ ആക്രമിച്ച് ലക്ഷം രൂപ കവർന്ന സംഭവം

text_fields
bookmark_border
പ്രതി പിടിയിൽ തൃശൂർ: നഗരത്തിൽ ബാങ്ക് മാനേജരെ ആക്രമിച്ച് ലക്ഷംരൂപ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പാലക്കാട് പട്ടാമ്പി സ്വദേശി പുലാമന്തോൾ വളപ്പിൽ വീട്ടിൽ ഷാജി (കുറുക്കൻ ഷാജി -40 ) ആണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ചും തൃശൂർ ഈസ്റ്റ് പൊലീസും ചേർന്നുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മേയ് 30ന് എടവിലങ്ങ് സ്വദേശി ബാങ്ക് മാനേജർ തൃശൂർ നെഹ്റു പാർക്കിൽ വിശ്രമിക്കവെ സിനിമ സംവിധായകനാണെന്ന് പറഞ്ഞ് പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച ഷാജി, പോസ്റ്റ്ഒാഫിസ് റോഡിന് സമീപത്തെ ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പഴ്സും എം.ടി.എം കാർഡും തട്ടിയെടുത്ത് വിവിധ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കുകയായിരുന്നു. ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രേഖാചിത്രം തയാറാക്കിയും നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സിറ്റി ക്രൈംബ്രാഞ്ച് അസി. കമീഷണർ ബാബു കെ.തോമസ്, ഈസ്റ്റ് സി.ഐ കെ.സി. സേതു, തൃശൂർ ഈസ്റ്റ് എസ്.െഎ മുരളീധരൻ, തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് അംഗങ്ങളായ എസ്.െഎ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എ.എസ്.ഐമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സണ്ണി, സിവിൽ പൊലീസ് ഓഫിസർമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, വിപിൻദാസ്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story