Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭീഷണിപ്പെടുത്തി പണം...

ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘാംഗം അറസ്​റ്റിൽ

text_fields
bookmark_border
കുന്നംകുളം: ബാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ. പഴഞ്ഞി മണ്ടുംപാൽ വീട്ടിൽ ഷിബുവിനെയാണ് (38) എസ്.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. കുന്നംകുളം കെ.ആർ ബാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുപ്പുട്ടിയിലുണ്ടായ വെട്ടുകേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ ചോദിച്ചാണ് ബാർ മാനേജറെ സംഘം സമീപിച്ചത്. പണം നൽകാതിരുന്നതോടെ കൗണ്ടറിലെത്തിയ സംഘം രണ്ടായിരം രൂപ ബലമായി പിടിച്ചെടുത്ത് സോഡാ, മദ്യ കുപ്പികൾ എറിഞ്ഞ് തകർക്കുകയും സാധന സാമഗ്രികൾ പൊട്ടിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തു. സംഘത്തെ ഭയന്ന് ബാർ ഉടമ അന്ന് പരാതി നൽകിയില്ല. പിന്നീട് രേഖാമൂലം പൊലീസിൽ പരാതി നൽകി. ഒളിവിൽ കഴിയുന്നവരെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചതായി അറിയുന്നു. അറസ്റ്റിലായ പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story