Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിസ്​ഥിതി...

പരിസ്​ഥിതി പ്രവർത്തനങ്ങളിൽ രാഷ്​ട്രീയ പാർട്ടികൾ ഒന്നിക്കണം -ഇ.ടി. മുഹമ്മദ് ബഷീർ എം.പി

text_fields
bookmark_border
തൃശൂർ: പരിസ്ഥിതി പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അങ്ങനെയായാൽ പുഴകളെയും മണ്ണിനെയും ആർക്കും നശിപ്പിക്കാൻ കഴിയില്ല. ഉപകാരം ചെയ്യുന്നതിനെക്കാൾ ഉപദ്രവമുണ്ടാക്കലാണ് പ്ലാസ്റ്റിക്കി​െൻറ സവിശേഷത. മണ്ണും വെള്ളവും വായുവുമെല്ലാം മലിനപ്പെട്ടു. ഇതി​െൻറ എല്ലാ പാപത്തിനും പിന്നിൽ മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ സൗകര്യം കൂടുതൽ ഉപയോഗപ്പെടുത്തി മുസ്ലിംലീഗ് സംസ്ഥാനത്തൊട്ടാകെ പാരിസ്ഥിതിക ബോധവത്കരണം നടത്തുമെന്നും എം.പി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം മുഖ്യപ്രവർത്തനമായി ഏറ്റെടുത്ത പ്രസ്ഥാനമാണ് മുസ്ലിംലീഗെന്ന് അധ്യക്ഷതവഹിച്ച മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ. കുട്ടി അഹമ്മദ്കുട്ടി അഭിപ്രായപ്പെട്ടു. ഭൂമിയോട് ചെയ്യുന്ന േദ്രാഹമാണ് ഒരു വിശ്വാസി ചെയ്യുന്ന ഏറ്റവും വലിയ പാപമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരി ഡോ. റോസി തമ്പി പറഞ്ഞു. സി.എച്ച്. റഷീദ്, അബ്ദുറഹിമാൻ രണ്ടത്താണി, പി.എം. സാദിഖലി, ഡോ. പി.ഒ. നമീർ, കുറുക്കോളി മൊയ്തീൻ, ഇ.പി. കമറുദ്ദീൻ, സി.എ. മുഹമ്മദ് റഷീദ്, പി.എം. അമീർ, എം.എ. റഷീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story