Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണത്തി​െൻറ...

ഭരണത്തി​െൻറ വിലയിരുത്തലുമായി കോർപറേഷൻ

text_fields
bookmark_border
തൃശൂർ: രണ്ടര വർഷമെത്തുന്ന കോർപറേഷൻ ഭരണത്തി​െൻറ വിലയിരുത്തലുമായി ഭരണസമിതി. അഞ്ചുവർഷത്തെ യു.ഡി.എഫ് ഭരണവും രണ്ടരവർഷത്തെ ഇടതുമുന്നണി ഭരണത്തിലെ വികസന പ്രവർത്തനങ്ങളുടെയും താരതമ്യ വിലയിരുത്തലാണ് നടത്തുന്നത്. വ്യാഴാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിലെ ആദ്യ അജണ്ട ഭരണ വിലയിരുത്തലാണ്. 2010 നവംബർ മുതൽ 2015 ഒക്ടോബർ വരെയുള്ള യു.ഡി.എഫ് ഭരണസമിതിയുടെ കാലഘട്ടവും 2015 നവംബർ മുതൽ ഈ വർഷം മാർച്ച് വരെയുള്ള പ്രവർത്തനങ്ങളുമാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. യു.ഡി.എഫി​െൻറ അഞ്ചുവർഷത്തെ ഭരണത്തിൽ 52,97,09,633 രൂപയും എൽ.ഡി.എഫി​െൻറ 28 മാസത്തെ ഭരണത്തിൽ 88,26,93,285 രൂപയുമാണ് െചലവഴിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2010-11 മുതൽ 2017-18 വരെയുള്ള പ്ലാൻ ഫണ്ട് െചലവിനവും ഉൾപ്പെടുത്തിയിട്ടുണ്ട്. 2010-11 വർഷത്തിൽ 6,33,23,626 രൂപയിൽ െചലവഴിച്ചത് 5,83,67,327 രൂപയാണ് (35.18 ശതമാനം) െചലവഴിച്ചത്. 2011-12ൽ 18.29 കോടിയും (45.38 ശതമാനം), 2012-13ൽ 19.68 കോടി (47.26 ശതമാനം), 2013-14ൽ 30.17 കോടി (64 ശതമാനം), 2014-15ൽ 43.45 കോടി (73 ശതമാനം) എന്നിങ്ങനെയും ഇടതുമുന്നണി അധികാരമേറ്റതിന് ശേഷം 2015-16ൽ 55.27 കോടി (78 ശതമാനം), 2016-17ൽ 34.78 കോടിയും (55.49 ശതമാനം), 2017-18ൽ 59.01കോടി (82.15 ശതമാനം) എന്നിങ്ങനെയാണ് െചലവഴിച്ചിരിക്കുന്നത്. 2013-14 വർഷത്തിൽ ബാക്കിവന്ന 21.97 കോടിയിൽ 4.27 കോടി പദ്ധതി കാണിക്കാതിരുന്നതിനെ തുടർന്ന് 2014-15 വർഷത്തേക്ക് അനുവദിച്ചില്ല. ഈ തുക നഷ്ടപ്പെടുത്തിയതായാണ് സർക്കാർ അറിയിപ്പ്. ഒരു വർഷത്തിൽ െചലവാകാതെ വരുന്ന ബാക്കി തുക, അടുത്ത വർഷത്തേക്ക് മുതൽ വെക്കുകയാണ് ചെയ്യാറുള്ളതെന്നിരിക്കെ 2016-17 വർഷത്തിൽ നോട്ട് പ്രതിസന്ധി വന്നതോടെ ബാക്കിവരുന്ന തുകകൾ അനുവദിക്കുന്നില്ല. ഡിവിഷൻ തലത്തിൽ ഇരു ഭരണസമിതികളും നടത്തിയ പ്രവർത്തനങ്ങളും വിഹിതവും അക്കമിട്ട് നിരത്തിയാണ് വികസന വിലയിരുത്തൽ നടത്തിയിരിക്കുന്നത്. വികസനപ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെ ഖണ്ഡിക്കാനാണ് ഇത്തരമൊരു അജണ്ട വെച്ചതെന്ന് ആക്ഷേപമുണ്ട്. മഴക്കാലമെത്തിയതോടെ വെള്ളക്കെട്ടും മാലിന്യവുമുൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഏറെയുള്ളപ്പോൾ രാഷ്ട്രീയപ്പോരിന് മാത്രമായി അജണ്ട വെച്ചതിൽ അംഗങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story