Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാജ്യസഭ: കോൺഗ്രസ്...

രാജ്യസഭ: കോൺഗ്രസ് മുസ്​ലിം സ്ഥാനാർഥിയെ നിർത്തണം -മുസ്​ലിം ജമാഅത്ത് കൗൺസിൽ

text_fields
bookmark_border
തൃശൂർ: കേരളത്തിൽനിന്ന് ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിൽ കോൺഗ്രസിന് അർഹമായ സീറ്റിൽ മുസ്ലിം സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഉത്തരമേഖല പ്രവർത്തക സമ്മേളനം കെ.പി.സി.സിയോടും രാഹുൽഗാന്ധിയോടും ആവശ്യപ്പെട്ടു. കേരളത്തിലെ 82 ലക്ഷം മുസ്ലിം വോട്ടർമാരിൽ ബഹുഭൂരിപക്ഷം വോട്ട് ചെയ്യുന്ന കോൺഗ്രസ് കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് ഒരു മുസ്ലിമിനെ മത്സരിപ്പിച്ചിട്ടില്ല. ഇത്തവണ മുസ്ലിം സ്ഥാനാർഥിയെ മത്സരിപ്പിച്ചില്ലെങ്കിൽ അടുത്ത ലോക്സഭ െതരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടാവുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. സംസ്ഥാന വർക്കിങ് പ്രസിഡൻറ് എ.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ.എ. അഷ്റഫ് അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല പ്രസിഡൻറ് സി.ബി. കുഞ്ഞുമുഹമ്മദ് ചർച്ച നയിച്ചു. എം.എം. ജലീൽ, യൂത്ത് കൗൺസിൽ പ്രസിഡൻറ് നിസാർ, ഫാറൂഖ് കേച്ചേരി, സീതി, എം.എസ്. ഷാനവാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story