Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോടാലിയിൽ ജില്ലാതല...

കോടാലിയിൽ ജില്ലാതല ഹരിതോത്സവം

text_fields
bookmark_border
കൊടകര: പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്, എസ്.എസ്.എ എന്നിവയുടെ ആഭിമുഖ്യത്തിൽ കോടാലി ജി.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല ഹരിതോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജുള അരുണൻ പരിസ്ഥിതി ദിന സന്ദേശം നല്‍കി. മികച്ച ജൈവവൈവിധ്യ വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ആര്‍. മല്ലിക വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സി.ജി. സിനി വൃക്ഷത്തൈ വിതരണം നടത്തി. ചിത്രകാരന്‍ ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ അത്താണി എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന നന്ദകുമാര്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.എസ്. പ്രശാന്ത്, അംഗം മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനന്‍ ചള്ളിയില്‍, ഡയറ്റ് പ്രിന്‍സിപ്പൽ വി.ടി. ജയറാം, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ബിന്ദു പരമേശ്വരന്‍, ആര്‍.എം.എസ്.എ അസി. േപ്രാജക്ട് ഓഫിസര്‍ കമലദേവി, എസ്.എസ്.എ പ്രോഗ്രാം ഓഫിസര്‍ പി.ഡി. പ്രകാശ്ബാബു, ചാലക്കുടി എ.ഇ.ഒ.സി.പി. പ്രസൂനന്‍, എസ്.ഐ. എസ്.എല്‍. സുധീഷ്, ബി.പി.ഒ.കെ. നന്ദകുമാര്‍, പ്രധാനാധ്യാപകന്‍ ജോസ് മാത്യു, പി.ടി.എ പ്രസിഡൻറ് സി.എം. ശിവകുമാര്‍, വി.എം. ഹംസ, വി.കെ. സിറാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. 'വേണ്ടത് സാമൂഹിക ജാഗ്രത' കൊടകര: പാരിസ്ഥിതികമായ ജാഗ്രതയോടൊപ്പം സാമൂഹികമായ ജാഗ്രതയും ചേരുമ്പോഴാണ് നമ്മുടെ സമൂഹം മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ഇടമായി മാറുന്നതെന്ന്് എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. കൊടകര പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ അധ്യക്ഷതവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ മുഖ്യാതിഥിയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story