Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം

text_fields
bookmark_border
ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ ലോക മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമന്‍ വിദ്യാലയ അങ്കണത്തില്‍ പ്ലാവിന്‍ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.ബി. ആരോമുണ്ണി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ഗോശാലയില്‍ മഹാബോധി വൃക്ഷത്തൈ നട്ടു. എ.കെ. നാരായണനാണ് തൈ നടീല്‍ നിർവഹിച്ചത്. പരിസ്ഥിതി സംരക്ഷണ സമ്മേളനത്തില്‍ ഗോശാല ക്ഷേമസമിതി ചെയര്‍മാന്‍ പി.കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. കൊടകര ഫാര്‍മേഴ്സ് സർവിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തില്‍ 'ഹരിതം സഹകരണം'പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എ.സി. വേലായുധൻ അധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം കൊടകര ഗവ. ലോവര്‍ പ്രൈമറി വിദ്യാലയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് സമ്മിശ്ര പച്ചക്കറിവിത്തുകളുടെ പാക്കറ്റുകള്‍ വിതരണം ചെയ്തു. വിദ്യാലയം പ്ലാസ്റ്റിക് വിമുക്തം എന്ന പ്രോജക്ടി​െൻറ ചിത്രാവിഷ്‌കാരം ചടങ്ങില്‍ പ്രകാശനം ചെയ്തു. കൊടകര എ.എല്‍.പി.എസ് ആലത്തൂര്‍ വിദ്യാലത്തിലെ പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി 'ഭൂമിക്കൊരു പച്ചക്കുട'പദ്ധതി ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് അംഗം ജലജ തിലകന്‍ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക എം.ഡി. ലീന സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story