Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ നഗരസഭ...

ഗുരുവായൂർ നഗരസഭ പരിസ്​ഥിതി ദിനാചരണം

text_fields
bookmark_border
ഗുരുവായൂര്‍: നഗരസഭയുടെ പരിസ്ഥിതി ദിനാചരണം ടൗൺഹാൾ പരിസരത്ത് വൃക്ഷത്തൈ നട്ട് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ.വി. വിവിധ്, എം. രതി, ടി.എസ്. ഷെനിൽ, ഷൈലജ ദേവൻ, കൗൺസിലർ രേവതി മനയിൽ എന്നിവർ സംസാരിച്ചു. വിവിധ വാർഡുകളിൽ നടുന്നതിനുള്ള വൃക്ഷത്തൈകൾ വിതരണം ചെയ്തു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എം.എം. ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജീവ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. രാജീവൻ, പ്രദീപൻ എന്നിവർ നേതൃത്വം നൽകി. ഗുരുവായൂര്‍: ഡി.വൈ.എഫ്.ഐ ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. ബ്ലോക്ക് വൈസ് പ്രസിഡൻറ് എറിൻ ആൻറണി മേഖലാതല പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ യൂനിറ്റുകളിൽ മേഖലാ പ്രസിഡൻറ് വിഷ്ണു വസന്തകുമാർ, സെക്രട്ടറി കെ.എൻ. രാജേഷ്, ട്രഷറർ കെ. പ്രജീഷ്, വൈസ് പ്രസിഡൻറ് ശ്രീജ, ജോ. സെക്രട്ടറി കിഷോർ കുമാർ, കെ.ആർ. അമൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story