Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫേസ്​ബുക്കിൽ പടം...

ഫേസ്​ബുക്കിൽ പടം പോസ്​റ്റ്​ ചെയ്​ത സംഭവം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
ഗുരുവായൂര്‍: ബ്രഹ്മകുളത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ഫാസിലിനെ വധിച്ച കേസിലെ പ്രതിയുടെ ചിത്രം എന്ന രീതിയിൽ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജിതം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതിയാണെന്ന രീതിയിൽ ത​െൻറ ചിത്രം പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടി ബ്രഹ്മകുളം ചെറാടി സുമേഷാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഫാസില്‍ വധത്തി​െൻറ തുടര്‍ച്ചയായി നടന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദി​െൻറ ചിത്രവും ഈ പോസ്റ്റിലുണ്ട്. ആനന്ദി​െൻറ ചിത്രം വൃത്തത്തിലാക്കി ഗുണന ചിഹ്നം ഇട്ട നിലയിലാണ്. ഫാസില്‍ വധത്തിലെ പ്രതിയായിരുന്നു ആനന്ദ്. പോസ്റ്റുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ പ്രതികള്‍ ഉള്ളതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഗുരുവായൂര്‍ എസ്.എച്ച്.ഒ ഇ. ബാലകൃഷ്ണന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും എസ്.എച്ച്.ഒ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story