Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠിച്ചും കളിച്ചും...

പഠിച്ചും കളിച്ചും നടന്ന വിദ്യാലയത്തിലേക്ക് ഷഹൻഷയെത്തുന്നു പൊലീസ് കമീഷണറായി

text_fields
bookmark_border
പെരുമ്പിലാവ്: അൻസാർ ഇംഗ്ലീഷ് സ്കൂളിൽ പഠിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അസി. പൊലീസ് കമീഷണറായ കേച്ചേരി കറപ്പം വീട്ടിൽ ഷഹൻഷ സ്കൂളിൽ തിരിച്ചെത്തുന്നു. അൻസാർ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ അൻസാർ സ്കൂളിൽ പഠിച്ച ഷഹൻഷ തുടർന്ന് തൃശൂരിലെ സ​െൻറ് തോമസ് കോളജിലും ഗവ. എൻജിനീയറിങ് കോളജിലും ഉപരിപഠനം പൂർത്തിയാക്കിയാണ് റെയിൽവേയിൽ ഉദ്യോഗസ്ഥനായത്. കേച്ചേരി കറപ്പം വീട്ടിൽ ഷാജഹാൻ-റാബിയ ദമ്പതികളുടെ മകനാണ്. 2016ൽ സിവിൽ സർവിസ് പരീക്ഷയിൽ 897 റാങ്ക് നേടിയ ഷഹൻഷ 2017ൽ സർവിസിൽ കയറി. ലക്നൗവിൽ ജോലി ചെയ്യുന്ന 26 കാരനായ ഷഹൻഷ ഏറ്റവും പ്രായം കുറഞ്ഞ ആർ.പി.എഫ് കമീഷണറാണ്. മാതാവ് റാബിയ ഇതേ വിദ്യാലയത്തിലെ സീനിയർ അധ്യാപികയുമാണ്. വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങി​െൻറ ഉദ്ഘാടനം രാവിലെ 10ന് ഷഹൻഷ നിർവഹിക്കും. പ്രിൻസിപ്പൽ ഡോ. സലീൽ ഹസൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS
Next Story