Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി കോൺഗ്രസ് ധർണ

text_fields
bookmark_border
കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നതായി ആരോപിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മുഴുവൻ മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കുക, ഓഖി ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകുക, തീരം കടൽഭിത്തി കെട്ടി സംരക്ഷിക്കുക, ജനപ്രതിനിധികളുടെ നിസ്സംഗത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ജില്ല കോൺഗ്രസ് വൈസ് പ്രസിഡൻറ് ജോസ് വെള്ളൂർ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് വൈസ് പ്രസിഡൻറ് യു.കെ. പീതാംബരൻ അധ്യക്ഷത വഹിച്ചു. കെ.ഡി. വീരമണി, സി.എസ്. രവീന്ദ്രൻ, കെ.എഫ്. ഡൊമിനിക്ക്, മണി കാവുങ്ങൽ, സി.എം. മൊയ്തു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story