Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചക്കിത്തറ റോഡിനോട്...

ചക്കിത്തറ റോഡിനോട് പഞ്ചായത്തിന് 'ചിറ്റമ്മ' നയം

text_fields
bookmark_border
വടക്കേക്കാട്: പഞ്ചായത്തിലെ ഏറെ പഴക്കവും പ്രാധാന്യവുമുള്ള ചക്കിത്തറ റോഡ് തകർന്നു. പഞ്ചായത്തി​െൻറ കിഴെക്ക അറ്റത്ത് ഇങ്ങനെ റോഡുള്ളതായി അധികാരികൾ അറിഞ്ഞ ഭാവമില്ലെന്ന് നാട്ടുകാർ പറയുന്നു. േറാഡ് തകർന്ന് കുഴികളിൽ വെള്ളവും ചളിയും നിറഞ്ഞതോടെ വാഹനങ്ങൾ ഓട്ടം വിളിച്ചാൽ വരാതായി. സ്വകാര്യ വാഹനങ്ങളും അപൂർവമായേ ഇതുവഴി ഓടുന്നുള്ളൂ. കഴിഞ്ഞ വർഷം പഞ്ചായത്തിൽ േറാഡുകളെല്ലാം പുതുക്കിപ്പണിയുകയും പുതിയ േറാഡുകൾ നിർമിക്കുകയും ചെയ്തിരുന്നു. പക്ഷേ, കാലങ്ങളായി തകർന്നു കിടക്കുന്ന ചക്കിത്തറ േറാഡിലെ കുഴികൾ നികത്താൻ പണം അനുവദിച്ചില്ല. പഴയ കൊച്ചി-മലബാർ അതിർത്തിയുടെ അടയാളമായ ചക്കിത്തറ പാലം മുതൽ വട്ടംനിലം പകുത്ത് വടക്ക് കൊച്ചനൂരിലെത്തുന്ന റോഡിന് ഒരു കിലോമീറ്റർ ദൂരമുണ്ട്. പാേറമ്പാടം-ആറ്റുപുറം േറാഡും മന്ദലംകുന്ന് ബീച്ച് റോഡും േചരുന്നത് ഇവിടെയാണ്. പഞ്ചായത്തിലെ അഞ്ചു മുതൽ എട്ടുവരെ വാർഡുകളെയും കുന്നംകുളം, ഗുരുവായൂർ നഗരസഭ അതിർത്തി പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഇൗ േറാഡ്. കരിച്ചാൽ കടവ് പാലം യാഥാർഥ്യമാകുന്നതോടെ ഗുരുവായൂർ ക്ഷേത്രനഗരിയിലേക്കുള്ള എളുപ്പവഴിയാകുമിത്. അതോടെ ഇതുവഴി ബസ് റൂട്ടിനും സാധ്യത തെളിയും. ചക്കിത്തറ േറാഡിൽ ഗതാഗതം കുറഞ്ഞതോടെ പ്രദേശം കഞ്ചാവ് വിൽപനക്കാരും മദ്യപാനികളും താവളമാക്കിയതായി പരിസരവാസികൾ പറയുന്നു. മുഖ്യരാഷ്ട്രീയ പാർട്ടികളും േറാഡ് വികസനത്തിനോട് പുറംതിരിഞ്ഞു നിൽക്കുകയാണ്.
Show Full Article
TAGS:LOCAL NEWS
Next Story