Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഗീത നാടക അക്കാദമി...

സംഗീത നാടക അക്കാദമി പുരസ്​ക്കാര സമർപ്പണം നാളെ

text_fields
bookmark_border
തൃശൂർ: സംഗീത നാടക അക്കാദമി ശനിയാഴ്ച്ച പുരസ്‌കാര സമര്‍പ്പണ ദിനമായി ആഘോഷിക്കും. അക്കാദമിയുടെ 2017 ലെ ഫെലോഷിപ്പും അവാര്‍ഡും ഗുരുപൂജ പുരസ്‌കാരങ്ങളും രാവിലെ 10.30 ന് മന്ത്രി എ.കെ. ബാലന്‍ സമര്‍പ്പിക്കും. 2018 ലെ അന്താരാഷ്ട്ര നാടകോത്സവ(ഇറ്റ്ഫോക്ക്) മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി നൽകും. അക്കാദമി ചെയര്‍പേഴ്‌സൻ കെ.പി.എ.സി ലളിത അധ്യക്ഷയായിരിക്കും. അക്കാദമി സംഘടിപ്പിച്ച സംസ്ഥാന ലഘു നാടകമത്സരത്തി​െൻറയും ബംഗളുരു, ഡല്‍ഹി, െകാല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പ്രവാസി അമേച്വര്‍ നാടകമത്സരത്തി​െൻറയും പുരസ്‌കാരങ്ങൾ അന്ന് വൈകീട്ട് 5.30 ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍ സമര്‍പ്പിക്കും. തുടർന്ന് കോഴിക്കോട് നാടകഗ്രാമത്തി​െൻറ 'ജ്ജ് നല്ലൊരു മനുഷ്യനാകാന്‍ നോക്ക്' എന്ന നാടകം അരങ്ങേറും. ഇതോടനുബന്ധിച്ച് വെള്ളിയാഴ്ച ആറിന് അക്കാദമി അവാര്‍ഡ് േജതാവായ ഡോ. നര്‍മദയുടെ വയലിന്‍ കച്ചേരി അരങ്ങേറും. കെ.എം.എസ്. മണി(മൃദംഗം), വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത്(ഘടം), പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ്(മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കും.
Show Full Article
TAGS:LOCAL NEWS
Next Story