സപ്ലൈകോ ഔട്ട്​ലെറ്റുകളിലെ വിൽപന നിരീക്ഷിക്കാൻ​ ഓൺലൈൻ സംവിധാനം വരുന്നു

05:50 AM
12/07/2018
തൃശൂർ: സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ഔട്ട്ലെറ്റുകളിലെ സബ്സിഡി സാധനങ്ങളുടെ വിൽപന നിരീക്ഷിക്കാൻ ഓൺലൈൻ സംവിധാനം വരുന്നു. ഇതി​െൻറ ഭാഗമായി മുഴുവൻ സാധനങ്ങളുടെയും പ്രതിദിന വിൽപന ജൂലൈ 25 മുതൽ ഓൺലൈനിലേക്ക് മാറ്റും. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ബില്ലിങ്ങാണ് നിലവിലുള്ളത്. ഇൻറർനെറ്റ് േബ്രാഡ്ബാൻഡ് കണക്ഷനിലൂടെ ഇത് എറണാകുളത്തെ മുഖ്യകാര്യാലയവുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. അതാത് ദിവസത്തെ കണക്ക് പിറ്റേന്ന് രാവിലെ ഇ-മെയിലിൽ നൽകുന്ന പതിവാണ് നിലവിലുള്ളത്. ഓൺലൈൻ വിൽപനയോടെ ഒാരോ ദിവസത്തെയും കണക്ക് അതാത് ദിവസങ്ങളിൽ ഔട്ട്ലെറ്റ് അടക്കുന്നതിന് മുമ്പേ നൽകണമെന്നും പുതിയ ഉത്തരവിലുണ്ട്. സർക്കാർ സബ്സിഡി നൽകുന്ന 13 വസ്തുക്കൾ അളവിൽ കൂടുതൽ നൽകുന്നുവെന്ന കണ്ടെത്തലാണ് ഒാൺലൈൻവത്കരണത്തി​െൻറ മുഖ്യ കാരണം. സബ്സിഡി സാധനങ്ങൾ വാങ്ങുന്നത് റേഷൻകാർഡുകളിൽ രേഖപ്പെടുത്തുകയാണ് പതിവ്. ഇതിന് പകരം റേഷൻകാർഡി​െൻറ നമ്പർ ഓൺലൈനിൽ രേഖപ്പെടുത്തുകയാവും ഇനി ചെയ്യുക. ഇതോടെ മറ്റു ഔട്ട്ലെറ്റുകളിൽനിന്ന് വീണ്ടും സാധനങ്ങൾ ലഭിക്കുന്നത് ഇല്ലാതാവും. ഒരു ഔട്ട്ലെറ്റിൽനിന്ന് വാങ്ങുന്ന സ്ഥിരം ഉപഭോക്താക്കൾക്ക് മറ്റു ഔട്ട്ലെറ്റുകളിൽനിന്നും നിലവിൽ സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. 2014 ഒക്ടോബർ മുതൽ സബ്സിഡി സാധനങ്ങൾക്ക് വെര വലിയ വിലയാണ് സപ്ലൈകോ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ അടുക്കാത്ത സഹചര്യമാണുള്ളത്. സർക്കാറി​െൻറ സബ്സിഡി വിലയെക്കാൾ കുറവിൽ സ്വകാര്യ സൂപ്പർമാർക്കറ്റുകളും വ്യാപാര ശൃംഖലകളും മത്സരിച്ച് കച്ചവടം നടത്തുന്നുണ്ട്. ഇൗ സാഹചര്യത്തിൽ നിലവിലുള്ള ഉപഭോക്താക്കളെ പോലും പിന്നോട്ടടിക്കുന്നതാണ് പുതിയ നയം. സബ്സിഡി സാധനങ്ങൾ കൂടുതൽ വേണ്ടവർക്ക് കുറച്ചു വില കൂട്ടി നൽകുന്ന ഇരട്ടിവില സമ്പ്രദായം നേരത്തെ നിർത്തലാക്കുകയും ചെയ്തിരുന്നു. ഫലത്തിൽ വിപണിവില വർധനവിനും നയം കാരണമാവും. കൂടുതൽ അളവ് നൽകുന്നവർക്ക് എതിരെ ഓഡിറ്റിങ് നടത്തി കർശന നടപടി വകുപ്പ് സ്വീകരിക്കുന്നുണ്ട്. അങ്ങനെ നൽകുന്ന സാധനങ്ങളുടെ വിലയും 24 ശതമാനം പലിശയും പിഴയായി ഔട്ട്ലെറ്റ് മാനേജർമാരിൽനിന്ന് ഈടാക്കുന്നുണ്ട്.
Loading...
COMMENTS