Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:15 AM GMT Updated On
date_range 2018-01-31T10:45:00+05:30മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
text_fieldsപഴഞ്ഞി: തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും കോട്ടോല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടോല്‍ കമ്യൂണിറ്റി ഹെല്‍ത്ത് ലെപ്രസി സെൻററില്‍ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. മലങ്കര നഴ്സിങ് കോളജ്, പഴഞ്ഞി ജി.വി.എച്ച്.എസ് സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് എന്നിവരുടെ സഹകരണത്തോടെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും ശുചീകരണവും നടന്നു. ജില്ല പഞ്ചായത്ത് അംഗം കെ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. കോട്ടോല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡൻറ് ജമാല്‍ കോട്ടോല്‍ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി ഹെല്‍ത്ത് സെൻറര്‍ സൂപ്രണ്ട് ഡോ. ആര്‍. സന്ദീപ്, പ്രഭാത് മുല്ലപ്പിള്ളി, ഷഹനാഫ് ഒറ്റപ്പിലാവ്, ശ്രീരാഗ് കൊട്ടാരപ്പാട്ടിൽ, വി.വി. ഹെന്‍സന്‍, വി.സി. ലത്തീഫ്, മസ്താന്‍ കോട്ടോല്‍, അജിത്ത് പെരുമ്പിലാവ്, ടി.എ. റെഫീക്, ടി.ബി. ബിനീഷ്‍ എന്നിവര്‍ സംസാരിച്ചു. ബോധവത്കരണ ക്ലാസ് കുന്നംകുളം: എസ്.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി 'മാർച്ചിങ് ടു മാർച്ച്'ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രഫ. പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ലെബീബ് ഹസൻ അധ്യക്ഷത വഹിച്ചു. തിരൂർ തുഞ്ചൻ സ്മാരക ഗവ. കോളജ് അസി. പ്രഫ. ഡോ. പ്രീതി മാടമ്പി, സെയ്ത് ഹാരിസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മിഷ െസബാസ്റ്റ്യൻ, ഗവ. ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപിക കെ.എ. നസീമ, ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക ഇൻ ചാർജ് കെ.വി. ഫാത്തിമ എന്നിവർ സംസാരിച്ചു. സഫ് ജോൺ സ്വാഗതവും അജിത്ത് എം. ചീരൻ നന്ദിയും പറഞ്ഞു.
Next Story