Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:15 AM GMT Updated On
date_range 2018-01-31T10:45:00+05:30ഇ.എം.എസിനെ ചാരനാക്കി ജയിലിലടക്കാൻ സി.പി.െഎ അനുകൂലമായിരുന്നു ^കോടിയേരി
text_fieldsഇ.എം.എസിനെ ചാരനാക്കി ജയിലിലടക്കാൻ സി.പി.െഎ അനുകൂലമായിരുന്നു -കോടിയേരി തൃശൂർ: ൈചനയെക്കുറിച്ച് സി.പി.എം െപാളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും താനും പറയുന്നത് പാർട്ടി കോൺഗ്രസിെൻറ കരട് രാഷ്ട്രീയ പ്രമേയത്തിൽ അംഗീകരിച്ച കാര്യങ്ങളാണെന്നും അത് സാമ്രാജ്യത്വ വിരുദ്ധ നിലപാടിെൻറ ഭാഗമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ സി.പി.െഎക്ക് അവകാശമുണ്ട്. ൈചനീസ് ചാരനാക്കി മുദ്രകുത്തി ഇ.എം.എസിെന ജയിലിലടക്കാൻ സി.പി.െഎ അനുകൂല നിലപാട് സ്വീകരിച്ചതാണ് ചരിത്രം -കോടിയേരി ഒാർമിപ്പിച്ചു. തൃശൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം പാർട്ടിക്കില്ല. ചൈനയും ക്യൂബയും വിയറ്റ്നാമും ക്യൂബയും കൊറിയയും ലാവോസും സോഷ്യലിസ്റ്റ് നിർമാണ പ്രക്രിയയിൽ വികസിക്കുന്ന രാജ്യങ്ങളാണ്. അത് അട്ടിമറിക്കാനാണ് അമേരിക്കയും അനുകൂലികളും ശ്രമിക്കുന്നത്. സി.പി.എം ഇത് പറയുേമ്പാൾ ചൈനീസ് പക്ഷപാതികളെന്ന് കുറ്റപ്പെടുത്തുകയാണ്. ലോകത്തെ ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം അനുസരിച്ചല്ല സി.പി.എം പ്രവർത്തിക്കുന്നത്. സോവിയറ്റ് യൂനിയനിൽ ഗോർബച്ചേവ് പെരിസ്ട്രോയ്ക്ക നടപ്പാക്കിയപ്പോൾ അതിനെ ശക്തമായി എതിർത്തിട്ടുണ്ട്. സാമ്രാജ്യത്വ അനുകൂല നിലപാടുള്ള ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മിനെ രാജ്യദ്രോഹിയായി ആക്ഷേപിക്കാൻ നോക്കുന്നുണ്ട്. യുദ്ധമല്ല, ചർച്ചയും സമാധാനവുമാണ് വേണ്ടതെന്ന് ഇന്ത്യ-ചൈന തർക്കകാലത്തും സി.പി.എം പറഞ്ഞിട്ടുണ്ട്. സംഘർഷങ്ങൾ ശക്തിപ്പെടുത്തേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. അത് തുറന്നു കാട്ടുകയാണ് സി.പി.എം ചെയ്യുന്നത്- കോടിയേരി പറഞ്ഞു. എൻ.സി.പിക്ക് അർഹതയുള്ള മന്ത്രിസ്ഥാനം ശശീന്ദ്രന് നൽകണമെന്ന് ആ പാർട്ടി തന്നോടും എൽ.ഡി.എഫ് കൺവീനറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പാർട്ടിയും മുന്നണിയും ചർച്ച ചെയ്ത് തീരുമാനിക്കും. വീരേന്ദ്രകുമാർ യു.ഡി.എഫ് വിെട്ടങ്കിലും ഇടതുമുന്നണിയുമായി ചർച്ച നടത്തിയിട്ടില്ല. സമീപിച്ചാൽ ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
Next Story