Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:11 AM GMT Updated On
date_range 31 Jan 2018 5:11 AM GMTപെൻഷനേഴ്സ് യൂനിയൻ സമ്മേളനം
text_fieldsbookmark_border
ചെറുതുരുത്തി: വള്ളത്തോൾ നഗർ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) 26ാം വാർഷിക സമ്മേളനം ജില്ല സെക്രട്ടറി കെ.കെ. കാർത്തികേയ മേനോൻ ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗർ കെ.എസ്.എസ്.പി.യു പ്രസിഡൻറ് ടി.കെ. വേണു ഗോപാൽ അധ്യക്ഷത വഹിച്ചു. ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ കോളജ് സെക്രട്ടറി എം. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. എസ്. മുഹമ്മദ് ജാഫർ, പി.എം. സുരേഷ്, വി. ജനാർദനൻ, കെ. ഗോപിനാഥൻ, വി. മുഹമ്മദ്, വി. ഗോവിന്ദൻകുട്ടി, കെ.ടി. രാമചന്ദ്രൻ, പി.കെ. ഗോവിന്ദൻ, ടി.പി.സൈമൺ, എം.എസ്. രാഘവൻ, ടി.കെ. രാധാകൃഷ്ണൻ, പി. ബേബി തുടങ്ങിയവർ സംസാരിച്ചു. ടി.യു. പ്രസന്ന സ്വാഗതവും പി.ജി. മോഹനൻ നന്ദിയും പറഞ്ഞു. ഗാന്ധി രക്തസാക്ഷി ദിനാചരണം ചെറുതുരുത്തി: പാഞ്ഞാൾ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനം മതേതര കൂട്ടായ്മ ഡി.സി.സി ജനറൽ സെക്രട്ടറി ജോണി മണിച്ചിറ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.കെ. ഫസലു അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ല മുൻ കെ.എസ്.യു പ്രസിഡൻറ് എ.കെ. ഷാനിബ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ടി.കെ. വാസുദേവൻ, രാജൻവെട്ടത്ത്, കോൺഗ്രസ് നേതാക്കളായ കെ.ആർ. ശിവദാസൻ, രാഹുൽ സൂര്യൻ, അബ്ദുൽ റഹിമാൻ, റഫീഖ്, അനുപ് അഭിലാഷ്, കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. ആയുർവേദ ആരോഗ്യ മെഡിക്കൽ ക്യാമ്പ് ചെറുതുരുത്തി: ആറ്റൂർ പാറപ്പുറം സ്നേഹം ചാരിറ്റബിൾ ട്രസ്റ്റും ചെറുതുരുത്തി പഞ്ചകർമ ആയുർവേദ കേന്ദ്രവും സംയുക്തമായി ആയുർവേദ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി ഷെഫീഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോണി മണിച്ചിറ, ഡോക്ടർമാരായ എസ്.എമി, സുരേന്ദ്രൻ, ജി.എൻ. ദീപ്തി, കെ.വി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ജിഷ്ണു സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story