Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുട്ടികളെ അനുമോദിച്ചു

കുട്ടികളെ അനുമോദിച്ചു

text_fields
bookmark_border
വാടാനപ്പള്ളി: കുടുംബശ്രീ ജില്ല മിഷ​െൻറ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലതല ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത തളിക്കുളം ബ്ലൂമിങ്ങ് ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥികളെ തളിക്കുളം പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും സ്‌കൂളിലെത്തി അനുമോദിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുത്ത വിദ്യാർഥികളില്‍ ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനക്കാര്‍ക്കുളള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. മധുര വിതരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക റിയ, പഞ്ചായത്തംഗങ്ങളായ ഇ.പി.കെ. സുഭാഷിതന്‍, കെ.കെ. രജനി, പി.ഐ. സജിത, പി.എ. ഷിഹാബ്, എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story