വെള്ളത്തിൽ മുങ്ങി ഡാമുകൾ; തുലാവർഷം തുണച്ചെന്ന്​ വിദഗ്​ധർ

05:06 AM
13/01/2018
തൃശൂർ: മുൻവർഷങ്ങളിലെ വേനലിൽ അനുഭവിച്ച കടുത്ത വരൾച്ച ഇത്തവണ അനുഭവിക്കേണ്ടി വന്നേക്കില്ല. കഴിഞ്ഞ വർഷം ജനുവരിയിൽ ഉള്ളതിനേക്കാൾ ഇരട്ടിയാണ് ഈ വർഷം ഡാമുകളിലുള്ളത്. തുലാവർഷ മഴ കാര്യമായി ലഭിച്ചതാണ് കാരണം. 66.79 ദശലക്ഷം ഘന മീറ്റര്‍ ശേഷിയുള്ള ചിമ്മിനിയില്‍ ഇപ്പോഴത്തെ ജലനിരപ്പ് 86.15 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 52.35ഘനമീറ്ററായിരുന്നു. 74.17 മീറ്റര്‍ ശേഷിയുള്ള പീച്ചി ഡാമില്‍ 41.072 മീറ്ററുണ്ട്. കഴിഞ്ഞ വർഷം ഇത് 29.645 ഘനമീറ്ററായിരുന്നു. 55.81 മീറ്റര്‍ ശേഷിയുള്ള വാഴാനി ഡാമില്‍ ഇപ്പോഴത്തെ ജലനിരപ്പ് 10.34 ദശലക്ഷം ഘനമീറ്ററാണ്. കഴിഞ്ഞ വർഷം ഇത് 2.81 മീറ്ററായിരുന്നു. വർഷങ്ങൾക്ക് ശേഷം ഷോളയാര്‍ ഡാമിലും ജലനിരപ്പ് മെച്ചപ്പെട്ടതാണ്. മൈനര്‍ ഇറിഗേഷനു കീഴിലുള്ള മൂന്ന് ഡാമുകളിലും സ്ഥിതി കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാണ്. കഴിഞ്ഞ വർഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞുവെങ്കിലും ആഗസ്റ്റിലും, സെപ്റ്റംബറിലും മെച്ചപ്പെട്ട മഴയും ഇതോടൊപ്പം ഒക്ടോബര്‍, നവംബറിലെ തുലാവര്‍ഷത്തിലും ശരാശരി മഴ ലഭിച്ചു. കടുത്ത വരൾച്ച ഇത്തവണ ഉണ്ടാകില്ലെന്ന് കാലാവസ്ഥ ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ പറഞ്ഞു.
Loading...
COMMENTS