തൃപ്പുണിത്തുറ രാധാകൃഷ്​ണ​െൻറ 'ഘടലയതരംഗം' നാ​െള

05:06 AM
13/01/2018
തൃശൂർ: സംഗീത യാത്രയിൽ 50 വർഷം പൂർത്തിയാക്കിയ ഘടം കലാകാരൻ തൃപ്പുണിത്തുറ രാധാകൃഷ്ണനെ ആദരിക്കുന്ന 'ലയപൂർണിമ' ശനിയാഴ്ച തൃശൂർ പഴയ നടക്കാവ് ലക്ഷ്മി മണ്ഡപത്തിൽ നടക്കും. ൈവകീട്ട് ആറിന് തുടങ്ങുന്ന പരിപാടി സാഗാ സാംസ്കാരിക സമിതിയാണ് സംഘടിപ്പിക്കുന്നത്. ചെൈമ്പ വൈദ്യനാഥ ഭാഗവതർ മുതൽ പുതിയ തലമുറയിലെ ഗായകർക്കൊപ്പം വരെ വേദി പങ്കിട്ട തൃപ്പുണിത്തുറ രാധാകൃഷ്ണൻ ഇപ്പോഴും സജീവമാണ്. ടി.എ. സുന്ദർമേനോൻ ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ അധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാദമി ചെയർപേഴ്സൻ കെ.പി.എ.സി ലളിത മുഖ്യാതിഥിയാവും. കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പുരസ്കാരം സമർപ്പിക്കും. നടൻ ഉണ്ണി മുകുന്ദൻ ലോഗോ പ്രകാശനം ചെയ്യും. പരിപാടിക്കു ശേഷം രാധാകൃഷ്ണൻ ഒന്നര മണിക്കൂർ നീളുന്ന 'ഘടലയതരംഗം' അവതരിപ്പിക്കും. സാഗാ പ്രസിഡൻറ് വി.ആർ. വിദ്യാധരൻ, ജനറൽ കൺവീനർ പി. ബാലകൃഷ്ണൻ പള്ളത്ത്, വൈസ് പ്രസിഡൻറ് ജയരാജൻ മഠത്തിൽ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സുശീല മണി, മുരളി കുറുപ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
COMMENTS