Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:06 AM GMT Updated On
date_range 13 Jan 2018 5:06 AM GMT'വിദേശ നിക്ഷേപനയം സാമ്പത്തിക അരാജകത്വം സൃഷ്ടിക്കും
text_fieldsbookmark_border
തൃശൂര്‍: ഇന്ത്യെയ വിദേശ കുത്തകകള്‍ക്ക് പണയം വെക്കാനും അടിമത്ത സംസ്കാരം തിരിച്ചുകൊണ്ടുവരാനുമേ കേന്ദ്രസര്‍ക്കാറിെൻറ പുതിയ വിദേശ നിക്ഷേപ നയം ഉപകരിക്കൂവെന്ന് വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂക്ക്, കണ്‍വീനര്‍ ബിന്നി ഇമ്മട്ടി, ട്രഷറര്‍ കെ. ഹസന്‍കോയ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. നയം മൂലം ഗുരുതര പ്രതിസന്ധി നേരിടുന്ന വ്യാപാര-, വ്യവസായ, നിർമാണ മേഖലകൾ തകര്‍ന്ന് തരിപ്പണമാകുകയും ലക്ഷക്കണക്കിന് അഭ്യസ്തവിദ്യര്‍ തൊഴില്‍രഹിതരാകുകയും ചെയ്യും. രാജ്യത്ത് ദാരിദ്ര്യം വർധിപ്പിക്കാനും സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനും മാത്രം വഴിയൊരുക്കുന്ന വിദേശനിക്ഷേപനയം പുന$പരിശോധിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story