സർട്ടിഫിക്കറ്റ് വിതരണവും കുച്ചിപ്പ​ുടി അവതരണവ​ും

05:06 AM
13/01/2018
ഗുരുവായൂർ: ദേവസ്വം ജ്യോതിഷ പഠനകേന്ദ്രത്തിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശനിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ദേവസ്വം ചെയർമാൻ എൻ. പീതാംബര കുറുപ്പ് ഉദ്ഘാടനം ചെയ്യും. ഭരണസമിതി അംഗം കെ. ഗോപിനാഥൻ അധ്യക്ഷത വഹിക്കും. ദേവസ്വം മുൻ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ മുഖ്യാതിഥിയാകും. നടി രചന നാരായണൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി ഭരതം നൃത്തശിൽപം അരങ്ങേറും.
COMMENTS