സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്ക്

05:06 AM
13/01/2018
കുന്നംകുളം: നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരനായ യുവാവിന് പരിക്ക്. ചൂണ്ടൽ പുതുശേരി താണിയിൽ ഉണ്ണിമോനാണ് (30) പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവ് ചാടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ കുന്നംകുളം ബസ്സ്റ്റാൻഡിന് മുന്നിലായിരുന്നു അപകടം. അമിത വേഗതയിൽ തൃശൂർ റോഡിൽ നിന്ന് വന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 15 മീറ്റർ ദൂരം റോഡിൽ നിരങ്ങിയാണ് വീണത്.
COMMENTS