Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചക്കറി തൈ നടീൽ

പച്ചക്കറി തൈ നടീൽ

text_fields
bookmark_border
പാവറട്ടി: വിഷരഹിത പച്ചക്കറിക്കായി പ്രവർത്തിക്കുന്ന തളിർ കർഷക കൂട്ടായ്മയുടെ തൈ നടീൽ പഞ്ചായത്ത് പ്രസിഡൻറ് അബു വടക്കയിൽ ഉദ്ഘാടനം ചെയ്തു. വെണ്ട, പാവൽ, മുളക്, പയർ എന്നിവയാണ് പാവറട്ടി കൃഷി ഭവ​െൻറ സഹകരണത്തോടെ കൃഷി ചെയ്യുന്നത്. കൂട്ടായ്മ പ്രസിഡൻറ് വി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് കൃഷി ഒാഫിസർ ഷിബിയ കൃഷി രീതികളെ സംബന്ധിച്ച് വിശദീകരിച്ചു. കൂട്ടായ്മ സെക്രട്ടറി ഇ.വി. നസീം, അഹമ്മദ് മരുതയൂർ, വി. രാജഗോപാൽ, പഞ്ചായത്തംഗം എം.പി. കാദർമോൻ, ഫാത്തിമ ഹാരിസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story