Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:06 AM GMT Updated On
date_range 2018-01-13T10:36:00+05:30പന്തീരാങ്കാവിൽ നിർത്തിയിട്ട വാഹനത്തിൽനിന്ന് അയ്യപ്പഭക്തരുടെ പണം കവർന്നു
text_fieldsപന്തീരാങ്കാവ്: രാത്രിയിൽ റോഡരികിൽ വാഹനം നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ശബരിമല യാത്രികരുടെ പണം മോഷ്ടിച്ചു. വ്യാഴാഴ്ച പുലർച്ച മൂന്നുമണിക്ക് പന്തീരാങ്കാവിനു സമീപം ബൈപ്പാസിൽ കെട്ടിടത്തിനു സമീപം കിടന്നുറങ്ങിയ അയ്യപ്പഭക്തരുടെ പണമാണ് നഷ്ടപ്പെട്ടത്. കർണാടകയിലെ ഹൂബ്ലിയിൽനിന്ന് ശബരിമലയിലേക്കുള്ള യാത്രക്കിടെയാണ്17 അംഗ സംഘം രാത്രി പന്തീരാങ്കാവിലെത്തി വിശ്രമിച്ചത്. രാത്രി വൈകിയെത്തിയ സംഘം ഓരോരുത്തരുടെയും കൈവശമുള്ള പണമത്രയും ഇവർ സഞ്ചരിക്കുന്ന വാനിെൻറ കാബിനിൽ സൂക്ഷിച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്. എന്നാൽ, ഉണർന്നപ്പോൾ വാനിെൻറ ഡോർ തുറന്ന നിലയിലായിരുന്നു. ൈകയിലുള്ളതും നേർച്ചയിടാൻ പലരും ഏൽപിച്ചതുമടക്കം 1,44,000 രൂപയാണ് നഷ്ടമായത്. രണ്ട് മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. നല്ലളം എസ്.ഐ. കൈലാസ് നാഥിെൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സമീപത്തെ വാണിജ്യ സ്ഥാപനത്തിെൻറ സി.സി ടി.വിയിൽ മോഷണത്തിെൻറ ദൃശ്യം പതിഞ്ഞിട്ടിണ്ട്. ഭക്ഷണത്തിനുപോലും പണമില്ലാതെ ബുദ്ധിമുട്ടിയ അയ്യപ്പഭക്തർക്ക് പ്രദേശവാസികൾ ചേർന്ന് െചലവിനുള്ള പണം പിരിച്ചെടുത്ത് നൽകിയാണ് യാത്രയാക്കിയത്. ടി.വി. മാധവൻ, മേച്ചേരി പ്രകാശൻ, മനോജ് കുറുങ്ങാടം, വിജിലേഷ്, എൻ. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
Next Story