Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭയെ എം.എൽ.എ...

നഗരസഭയെ എം.എൽ.എ അപകീർത്തിപ്പെടുത്തുന്നു

text_fields
bookmark_border
വടക്കാഞ്ചേരി: നഗരസഭ ഭരണസമിതിയെ അനിൽ അക്കര എം.എൽ.എ നിരന്തരം അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് നഗരസഭ യോഗത്തിൽ ഭരണകക്ഷി പ്രമേയം പാസാക്കി. ചെയർപേഴ്സ​െൻറ പ്രവർത്തനങ്ങളെ പൊതു ജനങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ വക്രീകരിച്ചതായും സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സ്ഥിരം സമിതി അധ്യക്ഷ ടി.എൻ. ലളിത അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ലൈല നസീർ പിന്താങ്ങി. നഗരസഭ പരിധിയിലെ പുഴയും തോടുകളുമെല്ലാം അളന്ന് തിട്ടപ്പെടുത്തുന്നതിനും ആലപ്പുഴയിലെ കയർ ഭൂവസ്ത്ര പരിശീലന കേന്ദ്രത്തിലേക്ക് 40 പേരെ പരിശീലനത്തിന് അയക്കാനും തീരുമാനമെടുത്തു. ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story