Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 12:14 PM GMT Updated On
date_range 2018-01-11T17:44:59+05:30വ്യാജ അപ്പീൽ: ബാലാവകാശ കമീഷൻ ഉന്നതതർക്ക് പെങ്കന്ന് സൂചന
text_fieldsതൃശൂർ: വ്യാജഅപ്പീലുകൾക്ക് പിന്നിൽ ബാലാവകാശ കമീഷെൻറ ഉന്നതർക്ക് പങ്കെന്ന് സൂചന. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് അപ്പീലുകൾ നിർമിച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ വിലയിരുത്തൽ. രണ്ടു വർഷങ്ങൾക്ക് സമാനം ഇക്കുറിയും വ്യാജ അപ്പീലുകൾ കണ്ടെത്തിയിട്ടും നടപടി എടുക്കാത്ത കമീഷെൻറ നിലപാട് ഏറെ വിവാദമായിരുന്നു. അപ്പീലുകളുമായി ബന്ധപ്പെട്ട് ഡി.പി.െഎ ഹൈകോടതിയിലെ കേസിൽ കക്ഷിചേർന്നതോടെയാണ് ബാലാവകാശ കമീഷൻ പരാതിയുമായി രംഗത്ത് വന്നത്. 2015ലെ കലോത്സവത്തിൽ വ്യാജ അപ്പീലുകൾ കണ്ടെത്തിയത് പൊതു വിദ്യാഭ്യാസ വകുപ്പ് ബാലാവകാശ കമീഷെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. കഴിഞ്ഞവർഷം കണ്ണൂരിലും വ്യാജ അപ്പീലുകൾ എത്തിയിരുന്നു. ഇത് റിപ്പോർട്ട് ചെയ്തിട്ടും നടപടിയുണ്ടായില്ല. ഇത്തവണ കലോത്സവത്തിെൻറ തലേദിവസമായ വെള്ളിയാഴ്ച്ചയാണ് ആദ്യ വ്യാജ അപ്പീൽ എത്തുന്നത്. ലോകായുക്തയുടെ പേരിൽ കഴിഞ്ഞവർഷം വിരമിച്ച ജഡ്ജിയുടെ ഒപ്പും പേരും ഉപയോഗിച്ച അപ്പീലാണ് വന്നത്. അപ്പീൽ കമ്മിറ്റിയിലെ സീനിയർ നിയമ ഉദ്യോഗസ്ഥൻ ഇത് ൈകയോടെ പിടികൂടുകയായിരുന്നു. ആദ്യദിനമായ ശനിയാഴ്ച്ചയാണ് ബാലാവകാശ കമീഷെൻറ വ്യാജ അപ്പീലുകൾ എത്തുന്നത്. എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിങ്ങനെ നാല് ജില്ലകളില്‍ നിന്നുള്ളവരിൽ നിന്നാണ് പിടിച്ചെടുത്ത വ്യാജ അപ്പീലുകൾ. അപ്പീലുകളില്‍ ഇട്ട ഒപ്പും സീലും വ്യാജമാണ്. ബി ഗ്രേഡുകാരെ അങ്ങോട്ടുപോയി കണ്ട് അപ്പീൽ തരപ്പെടുത്തി കൊടുക്കുന്ന ഏജൻറുമാർ വരെ ഇതിന് പിന്നിലുണ്ട്. ജില്ലകൾ തോറും അപ്പീൽ ഇറക്കുന്നതിന് ഏജൻസികൾ വരെയുണ്ട്. കഴിഞ്ഞ രണ്ടുവർഷവും വ്യാജന്മാർ വന്നിട്ടും അതിന് അനുസരിച്ച മുൻകരുതൽ സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിനായില്ലെന്ന വിമർശനമുണ്ട്. ബാലാവകാശ കമീഷൻ ഉദ്യോഗസ്ഥർക്കൊപ്പം വകുപ്പിലെ ആർക്കെങ്കിലും കൂട്ടുകച്ചവടമുേണ്ടായെന്ന കാര്യവും അന്വേഷണ പരിഗണനയിലുണ്ട്.
Next Story