Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുറിവേറ്റ് ചേകവന്മാർ

മുറിവേറ്റ് ചേകവന്മാർ

text_fields
bookmark_border
തൃശൂർ: ചുവടൊന്നു പിഴക്കാതെ, അങ്കച്ചേല ചുറ്റി വാളും പരിചയുമായി വേദിയിൽ പോരാടിയ ചേകവരിൽ പലർക്കും മുറിവേറ്റു. തിരശീല വീഴുന്നതോടെ പോരാളികൾ തളർന്നുവീണു. ശ്വാസതടസ്സത്താലും മസിലുകയറിയും കുഴഞ്ഞുവീണവർ നിരവധി. വാളും പരിചയും ചേർത്തുള്ള അഭ്യാസമുറകൾക്കൊടുവിൽ മുറിവേറ്റവരും ഏറെ. വീണുകിടന്ന പലരെയും എടുത്താണ് പുറത്തെത്തിച്ചത്. സന്നാഹങ്ങളോടെ മെഡിക്കൽ ടീം സമീപത്തുണ്ടായിരുന്നു. പരിചമുട്ടുകളിയിൽ ഇത് പ്രതീക്ഷിച്ചതിനാൽ വേദിക്ക് പിന്നിലുള്ള ക്ലാസ്മുറിയിൽ പ്രഥമ ശുശ്രൂഷകേന്ദ്രം ഒരുക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story