Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 5:09 AM GMT Updated On
date_range 2018-01-10T10:39:00+05:30പ്രതീക്ഷകൾ തളിരിട്ടു; തനൂഫ് വളരുന്നു
text_fieldsമാള: കുട്ടികളുടെ സ്വാഭാവിക വളർച്ചക്ക് കൃത്യമായി ഭക്ഷണം നൽകണം. അധികമായി പോഷകമൂല്യങ്ങളും നൽകാം. എന്നാൽ, കുട്ടി വളരണമെങ്കിൽ ദിവസവും ഇഞ്ചക്ഷൻ കൂടി നൽകണമെന്ന് വന്നാലോ. പത്താം വയസ്സിൽ വളർച്ച നിലച്ച വിദ്യാർഥി ആറ് വർഷങ്ങൾക്കു ശേഷം വീണ്ടും വളരാൻ തുടങ്ങുന്നത് ദിനവും മുടങ്ങാതെ ചെയ്യുന്ന കുത്തിവെപ്പിലൂടെയാണ്. മാള പുത്തൻചിറ വെള്ളൂർ പൊതുവിൽ ഹനീഫ- സുമയ്യ ദമ്പതികളുടെ മകൻ തനൂഫിനാണ് ജനിതക വൈകല്യം സംഭവിച്ചത്. പുത്തൻചിറ വെള്ളൂർ ഹെസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. തലയിലെ ഹോർമോൺ ഗ്രന്ഥിയിൽ വെള്ളം കെട്ടുന്ന രോഗമാണ് ഈ വിദ്യാർഥിയുടെ വളർച്ച മുരടിക്കാൻ കാരണമായത്. വിദഗ്ധ ചികിത്സ നൽകിയാൽ രോഗം ഭേദമാക്കാനാവുമെന്ന് വൈദ്യശാസ്ത്രം കണ്ടെത്തി. ഡോക്ടറുടെ നിർദേശപ്രകാരം കഴിഞ്ഞ ഒക്ടോബറിൽ ചികിത്സ ആരംഭിച്ചു. മൂന്ന് മാസത്തെ ചികിത്സ കൊണ്ട് രണ്ട് പോയൻറ് വളർച്ച ഉണ്ടായതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ദിവസത്തിൽ ഒരിക്കലാണ് ശരീരത്തിലേക്ക് മരുന്ന് കുത്തിവെക്കുന്നത്. ഇങ്ങനെ മരുന്നിന് മാത്രം മാസം 18,000 രൂപ വേണം. മരുന്ന് തപാൽ വഴി വരുത്തുകയാണ്. മാസം തോറും ബാങ്ക് വഴി പണം അയച്ചാൽ മാത്രമാണ് മരുന്ന് എത്തുക. മൂന്ന് വർഷം ചികിത്സ തുടരണം. ഇതിന് ലക്ഷങ്ങൾ വേണ്ടതുണ്ട്. അതിന് മാതാപിതാക്കൾ. ഹോട്ടൽ തൊഴിലാളിയായ പിതാവിെൻറ വരുമാനം മാത്രമാണ് ഏക ആശ്രയം. നാട്ടുകാർ ചികിത്സ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പഞ്ചായത്തംഗം സംഗീത അനീഷ് ചെയർപേഴ്സനും പഞ്ചായത്തംഗം റിഫായ അക്തർ കൺവീനറും പി.ടി.എ പ്രസിഡൻറ് സിദ്ദീഖ് തോട്ടുങ്ങൽ ട്രഷററുമാണ്. തനൂഫ് ചികിത്സ സഹായ സമിതിയുടെ പേരിൽ ഫെഡറൽ ബാങ്ക് മാള ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു. നമ്പർ: 14330100145411. െഎ.എഫ്.എസ് കോഡ്: FDRL 000 1433. ഫോൺ: 9495276372.
Next Story