Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ ഡയാലിസിസ്...

സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം

text_fields
bookmark_border
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വൃക്ക രോഗികള്‍ക്ക് നല്‍കുന്ന സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉദ്ഘാടനം ചെയ്തു. കണ്‍സോള്‍ മാനേജിങ് ട്രസ്റ്റി ഇ.പി. മൂസ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എം. ജനീഷ് ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ കോഒാഡിനേറ്റര്‍ എം.കെ. നൗഷാദലി, ഖത്തര്‍ ചാപ്റ്റര്‍ സെക്രട്ടറി കെ.സി. അമീര്‍, അബൂദബി ചാപ്റ്റര്‍ പ്രസിഡൻറ് പി.വി. ഉമ്മര്‍ കണ്‍സോൾ, സി.എം. അഷറഫ്, എം.കെ. നവാസ്, പി.പി. ഫിറോസ് എന്നിവര്‍ സഹായധനം കൈമാറി. എം.ആര്‍. രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ 1987 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികള്‍ സമാഹരിച്ച ഡയാലിസിസ് സഹായധനം മുന്‍ അധ്യാപകൻ കെ.എസ്. ഭരതന്‍ കണ്‍സോള്‍ പ്രസിഡൻറിന് കൈമാറി. കെ. ഷംസുദ്ദീന്‍, പി.വി. അബ്ദു, സി.കെ. ഹക്കിം ഇമ്പാർക്ക്, പി.എം. അബ്ദുൽ ഹസീസ്, ഹംസേക്കായ, സുജിത്ത് ഐനിപ്പുള്ളി, കെ.എം. റഹ്മത്തലി, പി.കെ. മുഹമ്മദ് ഇക്ബാല്‍, ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡൻറ് പി. പി. അബ്ദുസ്സലാം സ്വാഗതവും ട്രഷറര്‍ വി.എം. സുകുമാരന്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story