Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെരുപ്പിൽ ഒളികാമറ:...

ചെരുപ്പിൽ ഒളികാമറ: കലോത്സവ നഗരിയിൽ കറങ്ങിയയാൾ പിടിയിൽ

text_fields
bookmark_border
തൃശൂർ: ചെരുപ്പിൽ ഒളിപ്പിച്ച കാമറയുമായി കലോത്സവ നഗരിയിൽ കറങ്ങിയ വയോധികനെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച തേക്കിൻകാട്ടിലെ പ്രധാന വേദിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ നടപ്പിലെ അസാധാരണത്വത്തിൽ സംശയം തോന്നി നിഴൽ പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. സ്ത്രീകളും പെൺകുട്ടികളുമുള്ള ഭാഗത്ത് മാത്രം നിൽക്കുന്നതിലും കാൽ നീട്ടി വെയ്ക്കുന്നതിലും സംശയം തോന്നിയാണ് ഇയാളെ പരിശോധിച്ചത്. കാൽപ്പാദം മുഴുവൻ മറയുന്ന തരത്തിലുള്ള ചെരിപ്പി​െൻറ മുകൾഭാഗം ഫോൺ കടത്തിവെക്കാൻ പാകത്തിൽ മുറിച്ച് അതിനകത്ത് മൊബൈൽഫോ‍ൺ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. അശ്ലീല ചിത്രങ്ങൾ പകർത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. തിങ്കളാഴ്ച ഭക്ഷണശാലയിൽ പൊലീസ് ട്രെയ്നിയോട് അപമര്യാദയായി പെരുമാറിയ കോട്ടയം സ്വദേശിയെയും പൊലീസ് ൈകയോടെ പിടികൂടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story