Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകയറുന്നതിനിടെ...

കയറുന്നതിനിടെ ബസിൽനിന്ന്​ വീണ് വിദ്യാർഥിനിക്ക് പരിക്ക്

text_fields
bookmark_border
പെരുമ്പിലാവ്: കയറുന്നതിനിടെ ബസിൽനിന്ന് വീണ് പത്താം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്. കടവല്ലൂർ വടക്കുമുറി വന്നേരി വളപ്പിൽ സിദ്ദീഖി​െൻറ മകൾ മുനവ്വിറക്കാണ് (15) പരിക്കേറ്റത്. തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ വളയംകുളത്ത് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. അപകടം വരുത്തിയ തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് നിര്‍ത്താതെ പോയി. കടവല്ലൂര്‍ ഹൈസ്കൂള്‍ വിദ്യാർഥിനിയായ മുനവ്വിറ വളയംകുളത്ത് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story