Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാരമായി ഋഷിരാജ് സിങ്

താരമായി ഋഷിരാജ് സിങ്

text_fields
bookmark_border
തൃശൂർ: കലോത്സവസദസ്സിൽ ചൊവ്വാഴ്ച വൈകീട്ട് ഋഷിരാജ് സിങ്ങായിരുന്നു താരം. പ്രധാന വേദിക്കു സമീപത്തെ എക്സൈസ് സ്റ്റാൾ സന്ദർശിക്കാനെത്തിയ അദ്ദേഹത്തിന് സിനിമാതാരങ്ങളെക്കാൾ സ്വീകാര്യതയാണ് ലഭിച്ചത്. കണ്ടയുടൻ ആളുകൾ സെൽഫിയെടുക്കാൻ ഒപ്പം കൂടി. വന്നവരോടൊക്കെ തമാശ പറഞ്ഞ് ഋഷിരാജ് സിങ്ങും. പിന്നെ വിമുക്തി പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സ്റ്റാൾ സന്ദർശിച്ചു. പുറത്തിറങ്ങി അവിടെ തയാറാക്കിയിരുന്ന ബാസ്കറ്റ്ബാൾ ത്രോ ഒന്നു പരീക്ഷിച്ചു. മൂന്നുതവണ ബാളെടുത്ത് ബാസ്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞെങ്കിലും മൂന്നും പാളി. കലോത്സവത്തി​െൻറ പ്രധാന വേദിയിൽ കയറിയിറങ്ങി മത്സരങ്ങൾ കണ്ടശേഷമാണ് അദ്ദേഹം മടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story