Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂര്‍...

ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറി

text_fields
bookmark_border
ഗുരുവായൂര്‍: പത്തുനാൾ നീളുന്ന ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. ഇനി മാർച്ച് എട്ടിന് ആറാട്ട് വരെ ക്ഷേത്ര നഗരി ഉത്സവ തിമിർപ്പിലാണ്. ഉത്സവത്തിന് തുടക്കം കുറിച്ച് രാത്രി ക്ഷേത്രം തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് സ്വര്‍ണ ധ്വജസ്തംഭത്തില്‍ സപ്തവര്‍ണക്കൊടിയേറ്റി. ദീപാരാധനക്ക് ശേഷം കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തിയ ശേഷമായിരുന്നു കൊടിയേറ്റം. അത്താഴ പൂജ, കൊടിപ്പുറത്ത് വിളക്ക് എന്നിവ നടന്നു. രാവിലെ ആനയില്ല ശീവേലിയുടെ ഭാഗമായി കീഴ്ശാന്തി തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരി തിടമ്പുമായി മൂന്ന് തവണ പ്രദക്ഷിണം ചെയ്തു. രാത്രി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കഥകളി നളചരിതം രണ്ടാം ദിവസവും നരകാസുര വധം ഉത്തരഭാഗവും അരങ്ങേറി. ഉത്സവം എട്ടാം ദിവസം വരെ മേൽപ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ രാത്രി വരെ കലാപരിപാടികള്‍ അരങ്ങേറും. ബുധനാഴ്ച രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കും. ഉത്സവത്തി​െൻറ സവിശേഷതയായ 'പകര്‍ച്ച'ബുധനാഴ്ച തുടങ്ങും. ഉച്ചക്ക് കഞ്ഞിയും പുഴുക്കും, രാത്രി ചോറും രസകാളനുമാണ് പകര്‍ച്ചയുടെ വിഭവങ്ങള്‍. ഉത്സവം എട്ടാം നാള്‍ വരെയാണ് കഞ്ഞിയും പകര്‍ച്ചയും. മാർച്ച് എട്ടിന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. ഗുരുവായൂരില്‍ ഇന്ന് ക്ഷേത്രം: ദിക്ക് കൊടികള്‍ സ്ഥാപിക്കല്‍ - -7.00, ശ്രീഭൂതബലി -11.00, കൂത്തമ്പലത്തില്‍ ചാക്യാര്‍കൂത്ത്്- -1.00, ശ്രീഭൂതബലി, വടക്കേനടക്കല്‍ എഴുന്നള്ളിച്ച് വെക്കല്‍ --8.00. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം: അഷ്ടപദി --6.00, നാഗസ്വരം -7.00, ആധ്യാത്മിക പ്രഭാഷണം --9.00, ഓട്ടന്തുള്ളൽ -10.00, തിരുവാതിരക്കളി -11.00, പുള്ളുവൻപാട്ട് -12.00, തിരുവാതിരക്കളി -1.00, ഗിത്താർ കച്ചേരി -3.00, നൃത്തം -4.30, അഷ്ടപദിയാട്ടം (കല മണ്ഡലം ഷീബ കൃഷ്ണകുമാർ) -6.00, നൃത്തം (നടി രമ്യ നമ്പീശൻ) -8.00, തബല തരംഗ് -10.00. പുഷ്‌പോത്സവ വേദി (മുനിസിപ്പല്‍ ഗ്രൗണ്ട്): മ്യൂസിക് ബാൻഡ് -6.00. പുസ്തകോത്സവ വേദി: പാട്ടി​െൻറ വാമൊഴിയും വരമൊഴിയും (ആലങ്കോട് ലീലാകൃഷ്ണൻ) -5.00, സിത്താർ ഫ്യൂഷൻ (ഇബ്രാഹിംകുട്ടി) -6.00.
Show Full Article
TAGS:LOCAL NEWS 
Next Story