Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപഭോക്താക്കൾക്ക്...

ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി വെള്ളം വില

text_fields
bookmark_border
തൃശൂർ: കോർപറേഷൻ പരിധിയിൽ വെള്ളത്തിന് വൻ നിരക്ക് ഈടാക്കി ഗാർഹിക ഉപഭോക്താക്കൾക്ക് നോട്ടീസ്. ഗാർഹികേതര കണക്ഷ​െൻറ നിരക്ക് വാട്ടർ അതോറിറ്റിയുടേതിലേക്ക് ഏകീകരിക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ വർധന മാസം 18,000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് മാത്രമാക്കാനും മീറ്റർ തകരാറുകൾ പരിഹരിച്ച ശേഷം മാത്രം നടപ്പാക്കാനും തീരുമാനിച്ചു. എന്നാൽ, പ്രതിമാസം 2000 ലിറ്റർ പോലും ഉപയോഗിക്കാത്തവർക്കാണ് നിലവിലുള്ള നിരക്കി​െൻറ രണ്ടും മൂന്നും ഇരട്ടിയും കുടിശ്ശികയും കാണിച്ച് കോർപറേഷൻ ജല വിതരണ വിഭാഗം നോട്ടീസ് നൽകിയത്. പ്രതിമാസം 799 രൂപ മാത്രം അടക്കാറുണ്ടായിരുന്ന കൗൺസിലർ ടി.ആർ. സന്തോഷിന് ജലം ഉപയോഗിച്ചതിന് 3000 രൂപയും കുടിശ്ശിക ഇനത്തിൽ 3,500 രൂപയും അടക്കാനാണ് നോട്ടീസ് ലഭിച്ചത്. നിരവധിയാളുകൾക്ക് ഈ വിധത്തിൽ ബിൽ ലഭിച്ചതായി ടി.ആർ. സന്തോഷ് പറഞ്ഞു. പഴയ മുനിസിപ്പൽ പരിധിയിൽ കോർപറേഷനും മറ്റ് പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി നേരിട്ടുമാണ് ബിൽ നൽകുന്നത്. ഗാർഹിക കണക്ഷനുകൾക്ക് നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നിരിക്കെ തോന്നിയ പോലെ ബിൽ നൽകിയതിനെ ചൊല്ലി ചൊവ്വാഴ്ച കൗൺസിലിൽ വാദപ്രതിവാദം നടന്നു. മീറ്റർ തകരാർ പരിഹരിച്ച ശേഷമേ നിരക്ക് വർധന ഉണ്ടാകൂ എന്നിരിക്കെ വൻതുകയും കുടിശ്ശികയും രേഖപ്പെടുത്തി ബിൽ നൽകിയതിൽ അംഗങ്ങൾ പ്രതിഷേധമറിയിച്ചു. തുക തൽക്കാലം അടക്കേണ്ടതില്ലെന്നും മീറ്റർ തകരാർ പരിഹരിച്ച ശേഷം പരിശോധിച്ച് നടപടിയെടുക്കുമെന്നും മേയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story