Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുട്ടിക്കഥകളും...

കുട്ടിക്കഥകളും കവിതകളും പ്രകാശനം ചെയ്​തു

text_fields
bookmark_border
തൃശൂർ: സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന 365 ബാലകഥകൾ, 365 ബാലകവിതകൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അശോകൻ ചരുവിൽ, ബാലകവി സിപ്പി പള്ളിപ്പുറം എന്നിവർ പ്രകാശനം നിർവഹിച്ചു. സ്കൂൾ വിദ്യാർഥികളായ കപില, ശ്രീദേവി എന്നിവർ ഏറ്റുവാങ്ങി. ഡോ. കെ.ജി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. ബി. രാജലക്ഷ്മി പുസ്തകം പരിചയപ്പെടുത്തി. സ്കൂൾ പ്രിൻസിപ്പൽ സി. ഗീതി മരിയ, ത്യാഗരാജൻ, ജോസഫ് മാളിയേക്കൽ, നാരായണി, കോലഴി നാരായണൻ, ബേബി മാത്യു, എം.ഡി. ചന്ദ്രമോഹൻ, രവീന്ദ്രൻ, സി. ജോസ്, അശ്വിനി എന്നിവർ സംസാരിച്ചു. സി.ആർ. ദാസ് സ്വാഗതവും അഞ്ജു നാരായണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story