Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൈക്കിൾ വിതരണം

സൈക്കിൾ വിതരണം

text_fields
bookmark_border
എരുമപ്പെട്ടി: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥികൾക്ക് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പ്രീതി സതീഷ്, എൻ.കെ. കബീർ, പി.എം. ഷൈല, പഞ്ചായത്ത് അംഗങ്ങളായ റോസി പോൾ, വി.സി. ബിനോജ്, പ്രസീത ശശിധരൻ, സി.വി. ജയ്സൺ, ഷീബ രാധാകൃഷ്ണൻ, റീന ജോസ്, സി.കെ. രാജൻ, കെ. സുരേഷ് നാലുപുരയ്ക്കൽ എന്നിവർ സംസാരിച്ചു. അംഗൻവാടികൾക്ക് കളിപ്പാട്ടം വിതരണം എരുമപ്പെട്ടി: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കടങ്ങോട് പഞ്ചായത്തിലെ 30 അംഗൻവാടികൾക്ക് കളിപ്പാട്ടം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് രമണി രാജൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.ആർ. സിമി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഗിജ സുമേഷ്, ജലീൽ ആദൂർ, ടി.പി. ജോസഫ്, കെ.കെ. മണി, ഷുക്കൂർ പന്നിത്തടം, സൗമ്യ സുരേഷ്, സന്ധ്യ ബാലകൃഷ്ണൻ, ബബിത രവി എന്നിവർ സംസാരിച്ചു. ഗണിത വിജയം പദ്ധതി വേലൂർ: രാജർഷി മെമ്മോറിയൽ എൽ.പി സ്കൂളിൽ ഗണിത വിജയം പദ്ധതി ആരംഭിച്ചു. വേലൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് സി.കെ. മുരളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. റീന തോമസ്, സി.ജെ. ജിജു, മാതൃസംഘം പ്രസിഡൻറ് ജിനി പരമേശ്വരൻ, ബി.ആർ.സി കോ ഒാഡിനേറ്റർമാരായ ഷീബ, ശ്രീജ, പി.ടി.എ െവെസ് പ്രസിഡൻറ് ബിന്ദു സുരേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story