എസ്.ഐ.ഒ ജില്ല നേതൃസംഗമം

05:32 AM
14/02/2018
കൊടുങ്ങല്ലൂർ: എസ്.ഐ.ഒ ജില്ല നേതൃ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ആദം മൗലവി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് കെ.ഐ. ഇഹ്‌സാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. അജ്മൽ മുഖ്യപ്രഭാഷണവും പോളിസി വിശദീകരണവും നിർവഹിച്ചു. ജില്ല സെക്രട്ടറിമാരായ മുഹ്സിൻ ഗഫൂർ, അബ്ദുൽ കഫീൽ, ആർ.എ. സാബിഖ്‌ , നസീഹുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ സ്വാലിഹ്‌ പത്താംകല്ല് സ്വാഗതവും അഷ്ഫാഖ്‌ അഹമ്മദ്‌ നന്ദിയും പറഞ്ഞു. ആദിവാസി സംഗമം ഇന്ന് തൃശൂർ: 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി ആദിവാസി സംഗമം ബുധനാഴ്ച നടക്കും. രാവിലെ 10 ന് ചാലക്കുടി ജൂബിലി ഹാളിലാണ് സംഗമം. പി.കെ. ബിജു എം.പി, എം.എൽ.എമാരായ ഒ.കെ. കേളു, ബി.ഡി ദേവസി എന്നിവർ പങ്കെടുക്കും.
COMMENTS