Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടച്ചിട്ട...

അടച്ചിട്ട വീട്ടിൽനിന്ന് ആഭരണ മോഷണം: ബന്ധുവും സുഹൃത്തും അറസ്്റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം ആലങ്ങാട്ട് വീട്ടിൽ നസീർ (42), പൊരി ബസാർ മംഗലത്ത് വീട്ടിൽ സനിൽകുമാർ (40) എന്നിവരെയാണ് മതിലകം എസ്.ഐ പി.കെ. മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഹമീദി​െൻറ ബന്ധുവാണ് പിടിയിലായ നസീർ. കഴിഞ്ഞ 28നാണ് 25ാം കല്ലിൽ ഹമീദി​െൻറ വീട്ടിൽ മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. ഹമീദും കുടുംബവും വിവാഹത്തിന് പോയ സമയത്താണ് മോഷണം നടത്തിയത്. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി. ജൂനിയർ എസ്.ഐ. രതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് റാഫി, അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കഥക് ശിൽപശാല കൊടുങ്ങല്ലൂർ: വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഡൽഹി ആസ്ഥാനമായ സ്പിക് മെക്ക കലാസംഘടനയുടെയും ആഭിമുഖ്യത്തിൽ പുല്ലൂറ്റ് ഗവ. എൽ.പി.സ്കൂൾ വിദ്യാർഥികൾക്കായി കഥക് ശിൽപശാല നടത്തി. ഡോ. ശാലിനി ശർമ നേതൃത്വം നൽകി. വിദ്യാരംഗം കോഒാഡിനേറ്റർ എൻ.എച്ച്. സാംസൺ ആമുഖപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് ടി.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക െക.പി. ബീന സ്വാഗതവും, ടി.ബി. സജീവൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story