Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് ജനങ്ങളുടെ...

പൊലീസ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം: എ.ഐ.വൈ.എഫ്

text_fields
bookmark_border
ഇരിങ്ങാലക്കുട: മേഖലയിൽ തുടർച്ചയായി ഉണ്ടാക്കുന്ന ഗുണ്ട ആക്രമണത്തിൽനിന്ന് പൊലീസ് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് മുരിയാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ പി.എസ്. ക‍ൃഷ്ണകുമാറിനെ കഴിഞ്ഞ 21ന് ഉച്ചക്ക് രണ്ടിന് ടൗൺഹാൾ പരിസരത്തുെവച്ച് നിരവധി കേസുകളില്‍ പ്രതിയായ ഒരാൾ വാഹനം തടഞ്ഞ് നിർത്തി ആക്രമിച്ചിരുന്നു. ഈ കേസിൽ പ്രതിയെ പിടികൂടാൻ ഇപ്പോഴും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാളും ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെയാണ് സഹോദരിയെ ശല്യം ചെയ്തയാളെ ചോദ്യം ചെയ്തതിന് സുജിത്തിനെ ദാരുണമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇരിങ്ങാലക്കുടയിലെ സമാധാന ജീവിതം ഉറപ്പുവരുത്താൻ പൊലീസ് ജാഗ്രത കാണിക്കണമെന്നും വീഴ്ചവരുത്തിയാൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്താനും എ.ഐ.വൈ.എഫ് തീരുമാനിച്ചു. എ.എസ്. ബിനോയ് അധ്യക്ഷത വഹിച്ചു. കെ.സി. ബിജു, വി.ആർ. രമേഷ്, സുധീർദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story