Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്ര ബജറ്റ്...

കേന്ദ്ര ബജറ്റ് വളര്‍ച്ചയെ സഹായിക്കും –ഫിക്കി

text_fields
bookmark_border
കേന്ദ്ര ബജറ്റ് വളര്‍ച്ചയെ സഹായിക്കും –ഫിക്കി കൊച്ചി: കാര്‍ഷിക, എം.എസ്.എം.ഇ, ഗ്രാമീണ മേഖലകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് ബജറ്റില്‍ നല്‍കിയ പ്രാധാന്യം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തി​െൻറ സാമ്പത്തികവളര്‍ച്ച വേഗത്തിലാക്കാനും സഹായിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി). സമഗ്ര വികസനത്തിന് വഴിവെക്കുന്ന ബജറ്റിലെ നിര്‍ദേശങ്ങള്‍ ഉപഭോഗം വലിയ തോതില്‍ വര്‍ധിപ്പിക്കാനും അനുബന്ധമേഖലകളുടെ വളര്‍ച്ചക്കും കാരണമാകുമെന്ന് ഫിക്കി കേരള കോ ചെയര്‍മാന്‍ ദീപക് എല്‍. അസ്വാനി അഭിപ്രായപ്പെട്ടു. കോർപറേറ്റ് ടാക്സ് റേറ്റില്‍ വരുത്തിയ ഇളവ് എം.എസ്.എം.ഇ മേഖലക്ക് ഉത്തേജനം നല്‍കും. തൊഴിലിന് നല്‍കിയ പ്രാധാന്യം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഗ്രാമീണമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പംതന്നെ നഗരവികസനത്തിനും മതിയായ പ്രാധാന്യം ബജറ്റില്‍ നല്‍കിയിട്ടുണ്ട്. പുതിയ ദേശീയ ആരോഗ്യപരിരക്ഷ പദ്ധതിയും അഭിന്ദനാര്‍ഹമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story