Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചാമ്പിള്ളി പാലം...

പീച്ചാമ്പിള്ളി പാലം ഉടൻ പുനർനിർമിക്കും -മന്ത്രി രവീന്ദ്രനാഥ്​

text_fields
bookmark_border
തൃശൂർ: പ്രളയത്തില്‍ തകര്‍ന്ന പീച്ചാമ്പിള്ളിപ്പാലം ഉടന്‍ പുനർനിര്‍മിക്കുമെന്ന് മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. തകര്‍ന്ന പാലത്തിനു മീതെ താല്‍ക്കാലികമായി നിര്‍മിച്ച പാലം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തൃശൂരില്‍നിന്ന് വരന്തരപ്പിള്ളിയിലേക്ക് എളുപ്പത്തിൽ എത്താവുന്ന പാലമാണിത്. പാലത്തി​െൻറ എസ്റ്റിമേറ്റ് ഗ്രാമപഞ്ചായത്ത് നൽകണം. എസ്റ്റിമേറ്റ് നൽകിയാൽ താമസമില്ലാതെ പുതിയ പാലം നിർമിക്കും. തെങ്ങ്, കവുങ്ങ് കഴകൾ ഉപയോഗിച്ചാണ് താൽക്കാലിക പാലം നിര്‍മിച്ചിരിക്കുന്നത്. ഇതിന് താങ്ങായി മണലും കരിങ്കല്‍ കഷണങ്ങളും ചാക്കില്‍ നിറച്ച് ഇട്ടിരിക്കുകയാണ്. നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരെ മന്ത്രി അനുമോദിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേമക്കുട്ടന്‍, വൈസ് പ്രസിഡൻറ് കെ.സി. സന്തോഷ് തുടങ്ങിയവർ സന്ദർശനവേളയിൽ സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story