Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ ദുരിതാശ്വാസം:...

പ്രളയ ദുരിതാശ്വാസം: തീരദേശത്ത്​ സർവേ ആരംഭിച്ചു

text_fields
bookmark_border
ഏങ്ങണ്ടിയൂർ: ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ സന്നദ്ധ സംഘടനകളുടേയും എൻജിനീയറിങ് കോളജുകളുടേയും നേതൃത്വത്തിൽ നാശനഷ്്ടങ്ങളുടേയും ശുചീകരണ പ്രവൃത്തികളുടേയും സർവേ ആരംഭിച്ചു. ഗ്രാമപഞ്ചായത്തി​െൻറ വടക്കേ അറ്റമായ ചേറ്റുവ രണ്ടാം വാർഡിലെ ദുരിതബാധിത പ്രദേശമായ പടന്ന പ്രദേശത്തുനിന്ന് വെള്ളറക്കാട് തേജസ് എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സർവേ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുള്ളി സർവേ നടപടികൾക്ക് തുടക്കം കുറിച്ചു. തേജസ് കോളജിലെ 250 വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഏങ്ങണ്ടിയൂർ, കടപ്പുറം പഞ്ചാത്തുകളിൽ സർവേ ആരംഭിച്ചത്.കോളജ് അധ്യാപകരായ ജാക്സൺ, വിപിൻ കൃഷ്ണ, വിദ്യാഥി പ്രതിനിധികളായ റുബീന, മൈസ ഹരികൃഷ്ണൻ, ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ. 20 സ്ക്വാഡുകളായി ദുരിതബാധിത പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചാണ് സർവേ.
Show Full Article
TAGS:LOCAL NEWS 
Next Story